Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ആ മാന്ത്രികച്ചുവടകള്‍ ഇനിയില്ല! ഏഴാം വയസില്‍ നൃത്തലോകത്തേക്ക്, കഥകിന് ലോകവേദികളിലെത്തിച്ച ഇതിഹാസം; കമല്‍ഹാസന്‍ ചിത്രത്തിലെ നൃത്ത സംവിധാനം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കി: ആരാധകരുടെ സ്വന്തം 'പണ്ഡിറ്റ് ജി' വിടപറയുമ്പോള്‍...

17 JANUARY 2022 12:09 PM IST
മലയാളി വാര്‍ത്ത

മാന്ത്രിക നൃത്തച്ചുവടുകളാല്‍ ഏവരേയും വിസ്മയിപ്പിച്ചിരുന്ന അതുല്യ പ്രതിഭയാണ് ഇന്നലെ അന്തരിച്ച പണ്ഡിറ്റ് ബിര്‍ജു മഹാരാജ് എന്ന ബ്രിജ്മോഹന്‍ മിശ്ര. സ്വന്തം ജീവിതം മുഴുവന്‍ അദ്ദേഹം കഥക് എന്ന കലാരൂപത്തിനായി ഉഴിഞ്ഞുവെച്ചു.


പണ്ഡിറ്റ് ജി, ബിര്‍ജു ജി എന്നെല്ലാം അദ്ദേഹത്തെ ആളുകള്‍ സ്‌നേഹത്തോടെ വിളിച്ചു. കഥക് എന്ന കലാരൂപത്തെ ലോക ശ്രദ്ധയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കഥക് കലാകാരന്മാരുടെ മഹാരാജ് കുടുംബത്തില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും പ്രശസ്തനായ കഥക് നൃത്തക്കാരന്‍ എന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്.



വാദ്യോപകരണ സംഗീതത്തിലും അദ്ദേഹം കഴിവ് തെളിയിച്ചു. ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിട്ടുണ്ട്. തബലയും നാളും അദ്ദേഹത്തിന്റെ ഇഷ്ട വാദ്യോപകരണങ്ങളായിരുന്നു. തുംരി, ദാദ്ര, ഭജന്‍, ഗസല്‍ എന്നീ സംഗീത മേഖലയിലും അദ്ദേഹം പ്രശോഭിച്ചിരുന്നു. തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ കലയില്‍ സന്നിവേശിപ്പിച്ച് കലാസ്വാദകരെ അമ്പരപ്പിച്ച നര്‍ത്തകനാണ് അദ്ദേഹം.


ലോകമെമ്പാടും അദ്ദേഹം കഥക് അവതരിപ്പിച്ചിട്ടുണ്ട്. കഥക് ശില്‍പ്പശാലകളും നടത്താറുണ്ട്. ഡല്‍ഹിയില്‍ കലാശ്രമം എന്ന പേരില്‍ കഥക് കളരി നടത്തിവരികയായിരുന്നു. കഥക് നൃത്തത്തില്‍ പേരുകേട്ടവരാണ് മഹാരാജ് കുടുംബം. പിതാവും ഗുരുവുമായ ജഗന്നാഥ് മഹാരാജ്, അമ്മാവന്‍മാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരെല്ലാം പ്രശസ്ത കഥക് നര്‍ത്തകരാണ്.




28-ാം വയസില്‍ നൃത്തത്തിലുള്ള പ്രാവീണ്യം അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. പ്രകടനാത്മകമായ അഭിനയത്തിന് പേരുകേട്ട ബിര്‍ജു മഹാരാജ് കഥക്കില്‍ തന്റേതായ ശൈലി വികസിപ്പിച്ചെടുക്കുകയായിരുന്നു. നൃത്തനാടകങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ മികച്ച നൃത്ത സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചു.

ഇന്നലെ രാത്രി കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. അടുത്തിടെയാണ് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ബിര്‍ജു മഹാരാജ് ചികിത്സയ്ക്ക് വിധേയനായത്. 1986-ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.



പത്മവിഭൂഷണ്‍,പത്മഭൂഷണ്‍ കൂടാതെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. കഥക് നര്‍ത്തകന്‍ എന്നതിന് പുറമേ മറ്റ് ക്ലാസിക്കല്‍ നൃത്ത വിഭാഗങ്ങളിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു.


ദേവദാസ്, ബാജിറാവു മസ്താനി, വിശ്വരൂപം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹമാണ് നൃത്തസംവിധാനം നിര്‍വഹിച്ചത്. സത്യജിത് റേയുടെ ശത്രരംജ് കേ ഖിലാരി എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു. 2012ല്‍ വിശ്വരൂപം എന്ന ചിത്രത്തിലെ 'ഉന്നൈ കാണാത്' എന്ന ഗാനരംഗത്തിന്റെ നൃത്ത സംവിധാനം നിര്‍വഹിച്ചതിന് അദ്ദേഹത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ബാജിറാവു മസ്താനി എന്ന ചിത്രത്തിന് 2016ല്‍ ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. പതിമൂന്നാമത്തെ വയസ് മുതല്‍ ഡല്‍ഹിയിലെ സംഗീത ഭാരതിയില്‍ അദ്ദേഹം നൃത്താധ്യാപകന്‍ ആയിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends