സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക; ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 8,000ൽ അധികം കേസുകൾ, കർശന നിബന്ധനകൾ ഏർപ്പെടുത്തി, പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോടും വ്യാപനം രൂക്ഷം

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 18,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30 ശതമാനത്തിലെത്തിയിരിക്കുകയാണ്. പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോടും വ്യാപനം രൂക്ഷമാണ് എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇവിടങ്ങളിലെല്ലാം ടിപിആർ 30 നു മുകളിലാണ് ഉള്ളത്.
അതോടൊപ്പം തന്നെ വ്യാപനം വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തിനു പിന്നാലെ എറണാകുളത്തും ആലപ്പുഴയിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ എല്ലാ പൊതുപരിപാടികളും കലക്ടർ നിരോധിക്കുകയുണ്ടായി. വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ പങ്കെടുക്കാവൂ എന്നും നിർദ്ദേശം നൽകി.
ആലപ്പുഴയിൽ പൊതുപരിപാടികൾ, വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ അനുവദിക്കൂ. രണ്ടു ജില്ലകളിലെയും ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലെ പ്രവേശനം നൽകൂ. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കുമെല്ലാം നിരോധനം ഏർപ്പെടുത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് കേരളത്തില്‍ 18,123 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂര്‍ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂര്‍ 289, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,23,430 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha


























