നമ്മളെ നന്നാക്കാന്‍ അള്ളാഹു അയച്ച ചെകുത്താനാണ് കൊവിഡ്; ഖുര്‍ആനും നബിവചനവും അംഗീകരിക്കാത്തവരെ പിടികൂടും! നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ: സിപിഎം നേതാവ് ടി.കെ ഹംസ

കൊവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടി.കെ ഹംസ. നമ്മളെ നേരെയാക്കാനാണ് അള്ളാഹു കൊവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെ ടി.കെ ഹംസ വ്യക്തമാക്കി.
എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള്‍ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കൊവിഡ് എന്ന ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ, സംശയം വിചാരിക്കണ്ട.
നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള്‍ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള്‍ ശ്രമിക്കണം- ടി കെ ഹംസ പറഞ്ഞു.
കോടാനു കോടിയുടെ വഖഫ് സ്വത്തുകളാണ് അന്യാധീനപ്പെട്ടതെന്നും ഖുര്‍ആനും നബിവചനവും അംഗീകരിക്കാതെയുള്ള സമുദായത്തിലെ ഇത്തരം പ്രവൃത്തി കൊണ്ടാണ് കൊവിഡ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സംരക്ഷണത്തിന് ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച് അള്ളാഹുവിന്റെ പ്രീതിക്ക് വേണ്ടിയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാടന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ പലപ്പോഴും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
ഹംസയുടെ വാക്കുകള്‍ സിപിഎമ്മിന്റെ ഇസ്ലാമിക പ്രീണന നയത്തിന്റെ ഭാഗമാണ് എന്നാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ഇസ്ലാമിക സമൂഹത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രീണന പ്രസംഗമാണ് ഇതെന്നും ആരോപമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























