കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണിയ്ക്കു കൊവിഡ്; രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജോസ് കെ.മാണി ആശുപത്രിയിൽ പ്രവേശിച്ചു

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയ്ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു ഇദ്ദേഹം ആശുപത്രിയിലേയ്ക്കു മാറി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും രോഗാവസ്ഥ കണക്കിലെടുത്താൻ ജോസ് കെ.മാണി ആശുപത്രിയിലേയ്ക്കു മാറിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ.മാണി ആരോഗ്യ വിവരം പുറത്തു വിട്ടത്.
കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. അദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുള്ളവരെല്ലാം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനാൽ ആശുപത്രിയിലേക്കു മാറിയിരിക്കുകയാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ പൊതു പരിപാടികളെല്ലാം ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ് എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.
https://www.facebook.com/Malayalivartha


























