മലയാളി ഇന്റര്‍നാഷണല്‍ ആയപ്പോള്‍ പുറത്തുള്ള അന്ധവിശ്വാസങ്ങള്‍ കൂടി നാട്ടിലേക്ക് ഇറക്കുമതി ചെയ്തു; മലയാളിയുടെ അന്ധവിശ്വാസത്തെ കുറിച്ച് മമ്മൂക്ക അന്ന് ഇങ്ങനെ എഴുതിയിരുന്നു: കുറിപ്പ് പങ്കുവച്ച് ജോണ്‍ ബ്രിട്ടാസ് എംപി

പലപ്പോഴായി പല അന്ധവിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ പ്രചരിക്കാറുണ്ട്. പണ്ടൊക്കെ കേരളത്തില്‍ ഇവിടുത്തെ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആളുകളെങ്കില്‍ ഇന്നിപ്പോള്‍ വിദേശ രാജ്യങ്ങളിലെ വിശ്വാസങ്ങള്‍ കൂടി കൂടെകൂട്ടാന്‍ തുടങ്ങി മലയാളികള്‍.
മലയാളി ഇന്റര്‍നാഷണല്‍ ആയപ്പോള്‍ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന അന്ധവിശ്വാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ജോണ്‍ബ്രിട്ടാസ് എംപി.
ജനങ്ങള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്ധവിശ്വാസങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ആശ്വാസ്യമല്ല. അതിന് പ്രചാരണം കൊടുക്കുന്നത് ഉചിതമാണോ എന്ന് ഞാനുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ശാസ്ത്ര ബോധത്തില്‍ വളരണമെന്നാണ് ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. നെഹ്‌റു ഉള്‍പ്പടെയുള്ള രാഷ്ട്ര ശില്‍പികള്‍ സയന്റിഫിക് ടെമ്പര്‍നെ കുറിച്ച് എത്രയോ തവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചെങ്കിലും നമ്മള്‍ അക്കാര്യത്തില്‍ പിന്നോട്ട് പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.കോവിഡ് മഹാമാരി സമയത്ത് എന്തെല്ലാം അബദ്ധജടിലമായ കാര്യങ്ങളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്.
മലയാളി ഇന്റര്‍നാഷണല്‍ ആയപ്പോള്‍ പുറത്തുള്ള അന്ധവിശ്വാസങ്ങള്‍ കൂടി നാട്ടിലേക്ക് ഇറക്കുമതി ചെയ്തു. ഞാന്‍ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മലയാളത്തിലെ ഒരു അഭിനേത്രി കഴിഞ്ഞദിവസം ജൂത സംഖ്യാശാസ്ത്രപ്രകാരം പേര് ഒന്ന് നീട്ടിയതായി പത്രവാര്‍ത്ത കണ്ടു.എനിക്ക് നന്നായി അറിയാവുന്ന, വിദ്യാഭ്യാസവും ലോക വിവരവും ആവോളമുള്ള ഒരാള്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ച് ഒരു പരാതി ബോധിപ്പിച്ചു.'ഞാന്‍ ഓണ്‍ലൈനില്‍ കണ്ടെത്തിയ അസ്‌ട്രോളജര്‍ ലക്ഷങ്ങളുമായി മുങ്ങി'.എല്ലാം ബാങ്ക് ട്രാന്‍സ്ഫര്‍ ആണ്.അതുകൊണ്ടുതന്നെ തെളിവുകളുണ്ട്.
മലയാളികളുടെ മഹാനടന്‍ മമ്മൂക്ക കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നുറുങ്ങു കഥ എഴുതിയിരുന്നു. എനിക്കിഷ്ടപ്പെട്ടതുകൊണ്ട് ഞാന്‍ തന്നെ മുന്‍കൈയെടുത്ത് ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.'പൂച്ച വണ്ടി ഇടിച്ചു മരിച്ചു. ഈ പൂച്ചക്ക് ഏതു പൂച്ച ആയിരിക്കും വിലങ്ങന്‍ ചാടിയിട്ടുണ്ടാകുക? '.പൂച്ച വിലങ്ങന്‍ ചാടിയാല്‍ അടിയന്തര യാത്ര പോലും മാറ്റിവയ്ക്കുന്ന മലയാളിയുടെ അന്ധവിശ്വാസത്തെ കുറിച്ചാണ് മമ്മൂക്ക ഇതിലൂടെ അടിവരയിട്ടത്.
ജനങ്ങള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്ധവിശ്വാസങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ആശാസ്യമല്ല.അതിന് പ്രചാരണം കൊടുക്കുന്നതും ഉചിതമാണോ എന്ന് ഞാനുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























