പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടം പാടില്ല... ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കും.... കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം, ജില്ലയിലുടനീളം പോലീസ് പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം .പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടം പാടില്ല. ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കും. ബീച്ചുകളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലയിലുടനീളം പോലീസ് പരിശോധന കര്‍ശനമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസം തോറും രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha


























