കിമ്മിന് മിസൈലുകളോടുള്ള പ്രേമം ഇതുവരെ തീര്‍ന്നില്ല! വീണ്ടും ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയ: ഇത്തവണ മിസൈല്‍ പരീക്ഷണം വിമാനത്തില്‍

അടുത്തിടെ ഉത്തരകൊറിയ തീവണ്ടിയില്‍ മിസൈല്‍ പരീക്ഷിച്ചത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ വിമാനത്തിലും മിസൈല്‍ പരീക്ഷിച്ചിരിക്കുകയാണ്. മിസൈല്‍ കരുത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് നാലാം തവണയാണ് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം നടത്തുന്നത്.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മിസൈല്‍ പരീക്ഷണം നടത്തിയത്. രാജ്യതലസ്ഥാനമായ പ്യോംഗ്യാങിലെ വിമാനത്താവളത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും രണ്ട് ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ ജോയിന്റ് ചീഫ് സ്റ്റാഫ് വ്യക്തമാക്കി.
പരീക്ഷണത്തില്‍ മിസൈല്‍ 380 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. കിഴക്കന്‍ മേഖലയിലെ സമുദ്ര മേഖലയിലാണ് മിസൈല്‍ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2017 ലും സമാനമായ രീതിയില്‍ ഇവിടെ നിന്നും പ്രസിഡന്റ് കിംഗ് ജോംഗ് ഉന്നിന്റെ സാന്നിദ്ധ്യത്തില്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു.
മിസൈല്‍ സാങ്കേതിക വിദ്യകള്‍ കൂടുതല്‍ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്തര കൊറിയയുടെ അടിക്കടിയുള്ള മിസൈല്‍ പരീക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ആഴ്ചയായി രണ്ട് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ ഉള്‍പ്പെടെ അഞ്ച് എണ്ണമാണ് പരീക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്തരകൊറിയയുടെ തീവണ്ടിയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണം.
അതേസമയം സംഭവത്തെ ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി അപലപിച്ചു. ലോകത്തിന്റെ സുരക്ഷയ്ക്കും, സമാധാനത്തിനും ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ക്യാബിനറ്റ് സെക്രട്ടറി ഹിരോക്കസു സട്സുനോ പറഞ്ഞത്.
ഉത്തര കൊറിയയുടെ നിരന്തര മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ജപ്പാന്‍ പ്രതിരോധ മന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്. ആണവ പരീക്ഷണങ്ങളിലൂടെ അയല്‍രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha


























