പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഫെബ്രുവരി 20-ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. നേരത്തെ 14-നായിരുന്നു പോളിംഗ് നിശ്ചയിച്ചിരുന്നത്.
ഗുരു രവിദാസ് ജയന്തി പ്രമാണിച്ചാണ് തീയതി മാറ്റം. പഞ്ചാബിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീയതി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു.
ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് തീയതി മാറ്റിയെങ്കിലും ഫലം വരുന്ന തീയതി മുന്‍നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 10ന് തന്നെയായിരിക്കും.
"
https://www.facebook.com/Malayalivartha


























