Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വികസനമെന്ന സങ്കൽപ്പത്തെ ശാസ്ത്രീയമായും പരിസ്ഥിതികമായും എന്നും ഓഡിറ്റ് ചെയ്തിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസാദ് മാഷ്; കെ റെയിൽ പദ്ധതി പുനരാലോചിക്കേണ്ട ആവശ്യകതയെപറ്റിയും സുസ്ഥിര വികസനത്തിൽ പ്രയോറിറ്റി മാറുന്നതിനെപ്പറ്റിയും ഉള്ള ആശങ്കയാണ് മാഷ് അവസാനം പങ്കുവെച്ചത്; ആ പ്രസ്താവനയിലാണ് അവസാനം ഒപ്പുവെച്ചത്; പ്രൊഫ.എം കെ പ്രസാദിനെ സ്മരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ

17 JANUARY 2022 04:01 PM IST
മലയാളി വാര്‍ത്ത

പ്രൊഫ.എം കെ പ്രസാദിനെ സ്മരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. വികസനമെന്ന സങ്കൽപ്പത്തെ ശാസ്ത്രീയമായും പരിസ്ഥിതികമായും എന്നും ഓഡിറ്റ് ചെയ്തിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസാദ് മാഷ് എന്ന് ഹരീഷ് ഓർക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പ്രൊഫ.എം കെ പ്രസാദ് മാഷ് പോയി. വികസനമെന്ന സങ്കൽപ്പത്തെ ശാസ്ത്രീയമായും പരിസ്ഥിതികമായും എന്നും ഓഡിറ്റ് ചെയ്തിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസാദ് മാഷ്. സൈലന്റ് വാലിയിൽ ഡാം പണിയാൻ KSEB വന്ന കാലത്ത്, ശാസ്ത്രീയമായ വസ്തുതകൾ നിർത്തി ഒരു നിത്യഹരിത മഴക്കാടിന്റെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി, അത് സംരക്ഷിക്കപ്പെടേണ്ടതിനെ പറ്റി, തെളിവുകൾ നിരത്തി നിരന്തരം സംസാരിച്ച, എഴുതിയ ആളാണ് MK പ്രസാദ് മാഷ്.

മാഷുടെ നിലപാട് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പാരിസ്ഥിതിക വിഷയങ്ങളിലും സൈലന്റ് വാലി സമരത്തിലും ഉള്ള നിലപാടിനെ അത് നിർണ്ണായകമായി സ്വാധീനിച്ചു. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി എം കെ പ്രസാദ് മാഷുടെ ക്ലാസുകൾ വരുന്ന കാലത്തിനും എത്രയോ ശേഷമാണ് ഇൻഡ്യയിൽ പരിസ്ഥിതിസംരക്ഷണ നിയമം പോലും ഉണ്ടായത്.

റിയോ ഡി ജെനീറോ പാരിസ്ഥിതിക ഉച്ചകോടിയിൽ മാഷ് പങ്കെടുത്തു. ഊർജ്ജ സംരക്ഷണത്തിലൂടെ സൈലന്റ് വാലിയിൽ ഉണ്ടാക്കുന്നതിലും എത്രയോ കൂടുതൽ വൈദ്യുതി ലാഭിക്കാമെന്ന് മാഷ് കണക്കുകൾ നിരത്തി സ്ഥാപിച്ചു. പരിസ്ഥിതിയുടെ മൂല്യം പരിഗണിക്കാത്ത കേവല ശാസ്ത്രവാദത്തിന്റെ അശാസ്ത്രീയതയെയും ജനവിരുദ്ധതയെയും എക്കാലത്തും എതിർത്തിരുന്ന ആളായിരുന്നു എം കെ പ്രസാദ്.

എല്ലാക്കാലത്തും ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രസാദ് മാഷ് പക്ഷെ പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടിയുമായി പരസ്യമായി കലഹിച്ചു. പരിസ്ഥിതി സംരക്ഷണ നിലപാടിൽ ഒട്ടുമേ വെള്ളം ചേർക്കാൻ മാഷ് തയ്യാറായില്ല. സേവ് അതിരപ്പിള്ളി, മൂന്നാർ, ആറന്മുള സമരങ്ങളെ മാഷ് മുന്നണിയിൽ നിന്നു നയിച്ചു. കേരളാ പരിസ്ഥിതി ഐക്യവേദി രൂപീകരിച്ചപ്പോൾ ഞങ്ങൾക്ക് വലിയ ഊർജ്ജമായി നിന്നു.

തിരുവനന്തപുരത്തു വന്നു ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയിലും രാത്രിവരെ സജീവമായി ചർച്ചകളിൽ പങ്കെടുത്തു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴിക്കോട് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസിലർ, IUCN, WWF, ജൈവവൈവിധ്യ ബോർഡ് എന്നിവയിലെ സജീവമായ സാന്നിധ്യം.. മാഷ്‌ക്ക് ശിഷ്യ ഗണങ്ങൾ അനവധിയാണ്. ശാസ്ത്രീയമല്ലാത്ത പരിസ്ഥിതി വാദത്തെയും മാഷ് എതിർത്തു.

പശിമഘട്ട സംരക്ഷണത്തെപ്പറ്റി ഒരു പുസ്തകം എഡിറ്റ് ചെയ്തിറക്കാൻ DC തീരുമാനിച്ചപ്പോൾ മാഷ്ക്ക് ഒപ്പം ഇത്ര ജൂനിയറായ എനിക്ക് ഒരവസരം തന്നത് എന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായി കാണുന്നു. പ്രസാദ് മാഷ്‌ക്ക് വ്യക്തികളോട് ഇടപെടുമ്പോഴും വലുപ്പചെറുപ്പമില്ല.

കെ റെയിൽ പദ്ധതി പുനരാലോചിക്കേണ്ട ആവശ്യകതയെപറ്റിയും സുസ്ഥിര വികസനത്തിൽ പ്രയോറിറ്റി മാറുന്നതിനെപ്പറ്റിയും ഉള്ള ആശങ്കയാണ് മാഷ് അവസാനം പങ്കുവെച്ചത്. ആ പ്രസ്താവനയിലാണ് അവസാനം ഒപ്പുവെച്ചത്. നഷ്ടം വളരേ വലുതാണ്. ആദരവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (3 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends