19 കാരനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന ശേഷം മൃതദേഹം പ്രതി തന്നെ തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പിന്നീട് കീഴടങ്ങുകയും ചെയ്ത സംഭവം ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയാണ് കാണിക്കുന്നത്; എല്ലാം 'കാരണ ഭൂതത്തിന്റെ' അനുഗ്രഹം; വിമർശനവുമായി സന്ദീപ് വചസ്പതി

കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയം ആണെന്നും ക്രമസമാധാന നില തകർന്നെന്നും പറയുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണെന്ന് പരിഹാസവും വിമർശനവുമായി സന്ദീപ് വചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയം ആണെന്നും ക്രമസമാധാന നില തകർന്നെന്നും പറയുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണ്. 19 കാരനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന ശേഷം മൃതദേഹം പ്രതി തന്നെ തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പിന്നീട് കീഴടങ്ങുകയും ചെയ്ത സംഭവം ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയാണ് കാണിക്കുന്നത്.
മാത്രമല്ല കേസന്വേഷണത്തിന് ചെലവാകുമായിരുന്ന ലക്ഷക്കണക്കിന് രൂപ പൊതു ഖജനാവിന് ലാഭമാവുകയും ചെയ്തു. എല്ലാം കാരണ ഭൂതത്തിന്റെ അനുഗ്രഹം. #കാരണഭൂതം എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട പതിനെട്ടുകാരനെ ഇന്ന് തല്ലിക്കൊന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിമർശനമാണ് സന്ദീപ് വചസ്പതി ഉന്നയിച്ചത്.
മൃതദേഹവുമായി പ്രതി പൊലീസ് സ്റ്റേഷനു മുന്നിലെത്തി. കോട്ടയം കളക്ടറേറ്റിനു സമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാരോൺ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോതമന വീട്ടിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോനെ -40) കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ മുൻപ് നഗരമധ്യത്തിൽ ഓട്ടോഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിലടക്കം പ്രതിയായിരുന്നു. ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുളള നടപടികൾ പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയിൽ കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ജോമോനും സംഘവും ഷാരോണിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഷാരോണിന് ഗുരുതരമായി പരിക്കേറ്റു.
https://www.facebook.com/Malayalivartha


























