മോൻസൻ എല്ലാവരേയും വീണ്ടും പറ്റിച്ചേ...!!! പരിശോധനയിൽ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള പത്ത് വസ്തുക്കളിൽ രണ്ടെണ്ണത്തിന് പുരാവസ്തു മൂല്യം, ചെമ്പോല പുരാവസ്തുവല്ല, നാണയം, കുന്തവടി എന്നിവയ്ക്ക് പുരാവസ്തു മൂല്യമുള്ളതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

കൊച്ചിയിൽ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് പരിശോധന റിപ്പോർട്ട്.അതേസമയം മാവുങ്കലിന്റെ കൈവശമുള്ള പത്ത് വസ്തുക്കൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിന് പുരാവസ്തു മൂല്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാണയം, ലോഹവടി എന്നിവയ്ക്കാണ് പുരാവസ്തു മൂല്യമുള്ളതെന്ന് ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നത്.
ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചമ്പോല പുരാവസ്തുവല്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ എ.എസ്.ഐ തയ്യാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.
എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എ.എസ്.ഐ പറയുന്നത്. ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്. ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























