കോവിഡ് രൂക്ഷമായതിനാല്‍ പ്രായോഗികമല്ല, അന്താരാഷ്ട്രചലച്ചിത്രമേള മാറ്റി വച്ചു

ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിയത്. ഫെബ്രുവരി നാല് മുതലാണ് മേള നടത്താനിരുന്നത്. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്.അതേസമയം, ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























