ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തലശേരി റെയില്‍വേ സ്റ്റേഷന് പരിധിയിൽ; ട്രെയിന്തട്ടിയാകാം മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം

വയനാട് അമ്ബലവയലില് ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി റെയില്‍വേ സ്റ്റേഷന് പരിധിയിലെ കൊടുവള്ളി ഭാഗത്ത് ആണ് സനലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്തട്ടിയാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച ഉച്ചയോടെയാണ് ഭാര്യ നിജിത, മകള്‍ അളകനന്ദ(12) എന്നിവര്‍ക്ക് നേരെ സനല്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























