ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി; ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്

ഭര്‍ത്താവിന്റെ പീഡനം കാരണം മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ റെയില്‍ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്ബലക്കുന്ന് പി സി സനല്‍ കുമാറിനെയാണ് (36) മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് അമ്ബലവയല്‍ ഫാന്റം റോക്കിന് സമീപത്ത് വെച്ചാണ് ഭാര്യ നിജിതക്കും മകള്‍ പത്തുവയസ്സുകാരി അളകനന്ദക്കും നേരെ ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്.
ഭര്‍ത്താവിന്റെ പീഡനം കാരണം കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് ഒരു മാസം മുമ്ബാണ് നിജിതയും മകളും അമ്ബലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു.
ആസിഡ് ആക്രമണം നടത്തി ഒളിവില്‍ പോയ പ്രതിക്കായി പോലിസ് കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് ഉച്ചയോടെ കണ്ണൂര്‍കൊടുവള്ളിറെയില്‍വേ ട്രാക്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
https://www.facebook.com/Malayalivartha

























