നടന് ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ പോലീസിന്റെ മിന്നൽ പരിശോധന; ആലുവ തോട്ടുമുഖത്തെ വീട്ടില്‍ പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; നടപടി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ ഗൂഡാലോചനയില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ

നടന് ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ പരിശോധന. ആലുവ തോട്ടുമുഖത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.ദിലീപിന്റെ അടുത്ത സുഹൃത്താണ് ശരത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ ഗൂഡാലോചനയില്‍ ശരത്തും ഉണ്ടായിരുന്നുവെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ്, കോട്ടയത്തെ വ്യവസായി എന്നിവര്‍ക്കൊപ്പമാണ് ശരത് അങ്കിള്‍ എന്ന് വിളിക്കുന്ന ശരത്തും ഗൂഡാലോചനയില്‍ പങ്കെടുത്തതെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. വധഭീഷണി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലും സഹോദരന് അനൂപിന്റെ വീട്ടിലും ഇവരുടെ നിര്‍മാണ കമ്ബനിയിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇതും.
https://www.facebook.com/Malayalivartha

























