ഓപ്പറേഷന്‍ പി. ഹണ്ട്... കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടി

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുത്തു പോലീസ്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി. ഹണ്ട് റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ ഒരാളെ അറസ്റ്റു ചെയ്യുകയും ഒമ്പതു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.തൃശൂര്‍ റൂറല്‍ ജില്ലയില്‍ 14 ഇടങ്ങളിലാണു രാവിലെ ഏഴിനു റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. മുരിങ്ങൂര്‍ തെക്കുംമുറി ചാമക്കാല പുതുശേരി വീട്ടില്‍ ജീവന്‍ ഡേവിസാണ് അറസ്റ്റിലായത്.
ഇയാള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ടെലിഗ്രാം അക്കൗണ്ടിലൂടെ ഡൗണ്‍ലോഡ് ചെയ്തു കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും പോസ്‌കോ നിയമപ്രകാരവും കേസെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കാണു ന്നുണ്ടെന്നു സംശയിക്കുന്ന എട്ടു പേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു തുടര്‍ന്നും കര്‍ശന നടപടികള്‍ തുടരുന്നതാണെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha

























