ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ നിരവധി പാടുകളുൾ....മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് കണ്ടെത്തൽ....കോട്ടയത്ത് 19കാരന് ഷാന്‍ ബാബു മരിച്ചത് ക്രൂരമായ മർദ്ദനം കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയത്ത് 19കാരന് ഷാന്‍ ബാബു മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൂടാതെ ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ നിരവധി പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഇന്നു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ജോമോന് ഇന്നലെ രാത്രിയോടെയാണ് ഷാനിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. രാത്രി ഒന്നായിട്ടും മകന് വീട്ടിലെത്താഞ്ഞതിനാല്‍ ഷാന്‍ ബാബുവിന്റെ അമ്മ രാത്രിതന്നെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി.
എന്നാല്‍ പുലര്‍ച്ചയോടെ ഷാന്റെ മൃതദേഹവുമായി ജോമോന് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഷാന്‍ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോന്,'ഞാനൊരാളെ തീര്‍ത്തു എന്ന് അട്ടഹസിച്ചു. സ്റ്റേഷനില്‍ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാള്‍. ജോമോനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, ഷാന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
2021 നവംബര്‍ 19-നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പോലീസ് ചീഫ് ജില്ലയില്‍ നിന്നും നാട് കടത്തിയത്. ഇതിനെതിരെ അപ്പീല്‍ നല്കി ഇളവു വാങ്ങി ജില്ലയില്‍ എത്തിയാണ് ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha

























