ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ റെയ്ഡ്.... നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്തുക്കളുടെ പക്കലുണ്ടെന്നും അതിലൊരാള്‍ ശരത്താണെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. സുഹൃത്തായ ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിലാണ് അന്വേഷണ സംഘം എത്തിയത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലില്‍ ശരത്തിന്റെ പേരുമുണ്ടായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്തുക്കളുടെ പക്കലുണ്ടെന്നും അതിലൊരാള്‍ ശരത്താണെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെ ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്തിനെയും ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുല്ലയെയും െ്രെകംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha

























