നടന് ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന; അന്വേഷണസംഘം പരിശോധന നടത്തുന്നത് സുരാജിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ; പോലീസ് നടപടി ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ

നടന് ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. സുരാജിന്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ആലുവ തോട്ടുമുഖത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ശരത്, കോട്ടയത്തെ വ്യവസായി തുടങ്ങിയവര്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























