ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം... ഒളിവിലായിരുന്ന മോഷ്ടാവിനെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടി

വണ്ടൂരില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാളെ പൊലീസ് പിടികൂടി. വടക്കുംപാടം കരിമ്പന്‍തൊടി കുഴിച്ചേല്‍ കോളനി കല്ലന്‍വീട്ടില്‍ വിവാജന്‍ (36) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഈ മാസം ഒന്നിന് വടക്കുംപാടത്തുള്ള വീട്ടില്‍നിന്നു 2 പവന്‍ സ്വര്‍ണവും 20,000 രൂപയും ഇയാള്‍ മോഷണം നടത്തിയിരുന്നു.
ജനല്‍ക്കമ്ബി മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. സമാനരീതിയില്‍ നടുവത്ത് ചെമ്മരത്തുള്ള ഒരു വീട്ടിലും മോഷണം നടന്നിരുന്നു. ഇവിടെനിന്ന് 5 പവന്‍ സ്വര്‍ണവും 2,000 രൂപയുമാണ് ഇയാള്‍ കവര്‍ന്നത്. ഈ കവര്‍ച്ചകള്‍ക്കുശേഷം ഒളിവില്‍ പോയ വിവാജനെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇന്നലെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha

























