'കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്'; അരാജകത്വം വിളയാടുന്ന കേരളത്തില്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി. അധ്യക്ഷൻ കെ. സുധാകരന്‍

കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെപിസിസി. അധ്യക്ഷനും എംപിയുമായ കെ. സുധാകരന്‍. ഫേസ്‌ബുക്ക് കുറിപ്പിലൂടെയുള്ള വിമര്‍ശനം. ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്!- എന്നാണ് സുധാകരന്റെ കുറിപ്പ് ആരംഭിക്കുന്നത്.
'ഞാനും ഒരമ്മയല്ലേ? സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവന്മാരെ എന്തിനാ പുറത്തു വിടുന്നത്? ' കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണ്.
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്- സുധാകരന്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നു.
കെ. സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്!
19 വയസ്സുള്ള കൗമാരക്കാരനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്ന ഗുണ്ടകളുള്ള നാടായി കേരളത്തെ പിണറായി വിജയന്റെ ഭരണം 'വളര്‍ത്തി 'യിരിക്കുന്നു. ഷാന്‍ എന്ന ആ ചെറുപ്പക്കാരനെ ഗുണ്ടകള്‍ കൂട്ടിക്കൊണ്ടു പോയ കാര്യം അമ്മ പരാതിപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല.
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്. കൊടി സുനിയെയും കിര്‍മാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ പുറത്തിറക്കി വിട്ടിരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ കൊലപാതകിയെയും ജയിലില്‍ നിന്ന് വിട്ടയച്ചത്.
സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നു, സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും, സിപിഎമ്മിന്റെ ഒത്താശയും തെരുവിലിറങ്ങി നാട്ടുകാരെ വിറപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് ഇന്ധനമാകുന്നു. അരാജകത്വം വിളയാടുന്ന കേരളത്തില്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha

























