''എന്റെ പൊന്നുമോനെ തിരിച്ചു തരാന്‍ പറ്റുമോ പൊലീസേ... എന്റെ കുഞ്ഞ് ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ... ആ അമ്മയുടെ നിലവിളി കണ്ടു നില്‍ക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും..... തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഷാന്‍ രക്ഷപ്പെട്ട് ഓടാതിരിക്കാന്‍ നഗ്നനാക്കി മര്‍ദ്ദിച്ചശേഷം ഇരുകണ്ണുകളും കുത്തിപൊട്ടിച്ചു, ഗുണ്ടാ സംഘത്തില്‍ നിന്ന് ഷാന്‍ അനുഭവിച്ചത് അതിഭീകരമായ ക്രൂരത....

കോട്ടയം വിമലഗിരി ഉറുമ്പിയത്ത് ബാബുവിന്റെയും പൊന്നമ്മയുടെയും (ത്രേസ്യാമ്മ) മകന്‍ ഷാന്‍ ബാബുവാണ് (19) കൊലചെയ്യപ്പെട്ടത്. മുട്ടമ്പലം കോതമന ജോമോന്‍ കെ. ജോസാണ് (40) അറസ്റ്റിലായത്.
കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ഗുണ്ടാ നേതാവാണിയാള്‍. പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഡ്രൈവര്‍ പാമ്പാടി സ്വദേശി ബിനുവും കസ്റ്റഡിയില്‍. ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.ഞായറാഴ്ച രാത്രി എട്ടേകാലോടെ ഫുട്ബാള്‍ കളികഴിഞ്ഞ് എ.ആര്‍. ക്യാമ്പിനരികിലുള്ള മിണ്ടാമഠത്തിന് സമീപത്തെ വീട്ടിലേയ്ക്ക് നടന്നുവരികയായിരുന്ന ഷാനെ ഓട്ടോറിക്ഷയിലെത്തിയ ജോമോനും സംഘവും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഭയന്നോടി.
രാത്രി ഒന്നരയോടെ ഷാന്റെ അമ്മ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പുലര്‍ച്ചെ മൂന്നരയോടെയാണ് ജോമോന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് ഷാന്റെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ടിടുകയായിരുന്നു. ജോമോനും ഷാന്റെ കുടുംബവും പരിചയക്കാരാണ്.സഹോദരി: ഷാരോണ്‍ ബാബു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി.
എതിര്‍ചേരിയിലെ ഗുണ്ടയായ സൂര്യന്റെ താവളമറിയാനാണ് ഷാനെ തട്ടിക്കൊണ്ടു പോയതെന്നാണ് മൊഴി. സൂര്യന്റെ സുഹൃത്താണ് ഷാന്‍. ജോമോനെ കാപ്പ ചുമത്തി നാടുകടത്തിയതിനു പിന്നാലെ ഇയാളുടെ സംഘാംഗത്തെ സൂര്യന്‍ മര്‍ദ്ദിച്ചിരുന്നു.
തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടി പൊട്ടിയിട്ടില്ലെങ്കിലും തലച്ചോറില്‍ അമിത രക്തസ്രാവമുണ്ടായി.
" f
https://www.facebook.com/Malayalivartha