കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു....പുലര്‍ച്ചെയാണ് സംഭവം, കോട്ടയത്തുനിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്, പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്

കോട്ടയം അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് സംഭവം. കോട്ടയത്തുനിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ 12 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് എംസി റോഡില്‍ വളരെയേറെ നേരം ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha

























