കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കൂകയും കോവിഡ് വ്യാപന നിരക്ക് 30 നു മുകളിലേക്ക് കുത്തനെ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ തിരുവനന്തപുരത്തും തൃശൂരിലും കൂട്ടത്തിരുവാതിരകള്‍... തിരുവാതിരയും ഒപ്പനയും സംഗമങ്ങളും സമ്മേളന ആഘോഷങ്ങളും കഴിയുമ്പോഴേക്കും കേരളം കോവിഡ് മഹാമാരിയില്‍ കിടക്കയില്‍ വീഴും

സിപിഎം സംസ്ഥാന സമ്മേളനം എന്നല്ല സംസ്ഥാന കോവിഡ് വ്യാപന മഹാമാമാങ്കം എന്നു പറയുന്നതാവും ശരി. കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കൂകയും കോവിഡ് വ്യാപന നിരക്ക് 30 നു മുകളിലേക്ക് കുത്തനെ കുതിച്ചുയരുകയും ചെയ്യുമ്പോഴാണ് തിരുവനന്തപുരത്തും തൃശൂരിലും കൂട്ടത്തിരുവാതിരകള്‍.
തിരുവനന്തപുരത്തെ പിണറായി സ്തുതിചൊല്ലല്‍ തിരുവാതിര ചീറ്റിപ്പോയതിനു പിന്നാലെ ക്ഷാമാപണം പറഞ്ഞതിനു പിറ്റേന്ന് തൃശൂരിലും നടന്നു തിരുവാതിരക്കൂത്ത്. തിരുവാതിരയും ഒപ്പനയും സംഗമങ്ങളും സമ്മേളന ആഘോഷങ്ങളും കഴിയുമ്പോഴേക്കും കേരളം കോവിഡ് മഹാമാരിയില്‍ കിടക്കയില്‍ വീഴും എന്ന തിരിച്ചറിവൊന്നും സഖാവ് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിക്കുമില്ല.
കേരളത്തിലെ റിക്കാര്‍ഡ് പോസിറ്റിവിറ്റി നിരക്കിലേക്ക് ഇന്നലെ കോവിഡ് കുതിച്ചുയര്‍ന്നശേഷവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജില്ലാ സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സഖാവ് കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു.
ഓരോ ദിവസവും കേരളം ദുരന്തമുഖത്തുകൂടിയാണ് കടന്നുപോകുന്നതെന്നും ഫെബ്രുവരി പകുതിയോടെ കോവിഡ് രോഗികളുടെ എണ്ണം ലക്ഷങ്ങള്‍ കവിയുമെന്നും ആരോഗ്യ മന്ത്രി സഖാവ് വീണ ആവര്‍ത്തിക്കുന്നുണ്ട്. സൂക്ഷിക്കണമെന്നു മുന്നറിയിപ്പുനല്‍കുന്നവര്‍ തന്നെ സമ്മേളനക്കാര്യത്തില്‍ ഇളവുകളൊന്നും വേണ്ടെന്ന നിലപാടിലെത്തിയതാണ് കേരളം ഇത്രയേറെ ഭയാനകമായ സാഹചര്യത്തിലെത്താന്‍ കാരണം.
കൊച്ചിയില്‍ സംസ്ഥാന സമ്മളന മാമാങ്കത്തിന് ഓഫീസ് തുറന്ന സാഹചര്യത്തിലും കോവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന പൊതുജാഗ്രത തലമൂത്ത സഖാക്കള്‍ നല്‍കുന്നില്ല. അതിഭയാനകമായ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായിട്ടില്ലൈന്നാണ് കോടിയേരി പല കുറി ആവര്‍ത്തിക്കുന്നത്.
സിപിഎം സമ്മേളനനഗരങ്ങളിലേക്ക് കോവിഡ് കടന്നുവരില്ലെന്ന മട്ടിലാണ് മഹാമാരിയെ സഖാക്കള്‍ നിസാരവത്കരിച്ചുകൊണ്ടിരിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്തയാഴ്ചയോടെ കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടക്കുമെന്നരിക്കെയാണ് സ്‌കൂളുകള്‍ വെളളിയാഴ്ച അടച്ചുപൂട്ടാനുള്ള ഉത്തരവുണ്ടായിരിക്കുന്നത്. നിലവിലെ വ്യാപനനിരക്ക് മുന്നോട്ടുപോയാല്‍ ഇക്കൊല്ലത്തെ സ്‌കൂള്‍, കോളജ് പരീക്ഷകള്‍ സംസ്ഥാനത്ത് കുളമാകുമെന്നതില്‍ സംശയമില്ല.
അതേ സമയം രോഗവ്യാപനം പിടിവിട്ടാല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കവിയുമെന്നും ദിവസ മരണനിരക്ക് ആയിരം കടന്നുപോകുമെന്നുമുള്ള ഭയാനകമായ സാഹചര്യം മുന്നില്‍ നില്‍ക്കെയാണ് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ സമ്മേളന ആഘോഷങ്ങള്‍.
ഇരുന്നൂറു വനിതകള്‍ ഒരുമിച്ചുവട്ടമിട്ട് തിരുവാതിര കളിക്കുന്നതില്‍ മാത്രമല്ല ഓരോ സമ്മേളനവേദികളിലും ആയിരവും രണ്ടായിരവും പേര്‍വരെ സമ്മേളനിക്കുന്നതിലും പാര്‍ട്ടിക്ക് യാതൊരു നിയന്ത്രണവുമില്ല. പൊതുചടങ്ങുകളില്‍ അന്‍പതുപേരില്‍ കൂടാന്‍ പാടില്ലെന്ന് പറയുന്ന സാഹചര്യത്തിലാണ് പതിനായിരങ്ങള്‍ ഒരുമിക്കുന്ന സംസ്ഥാന സമ്മേളനം കൊച്ചിയില്‍ അരങ്ങേറുന്നത്.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിനുള്ള കൊടിയും കൊട്ടും പാട്ടും ഉയര്‍ന്നുകഴിഞ്ഞു. ഇതിനു പിന്നാലെയാണ് കണ്ണൂരില്‍ സിപിഎം ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് അരങ്ങേറുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികളും പൊതുസമ്മളനത്തിന് ലക്ഷത്തിലേറെ പേരെയുമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ണൂര്‍ ജില്ലയും ദേശീയതലത്തില്‍ കോവിഡിന്റെ തലസ്ഥാനമായി മാറുമെന്ന സാഹചര്യമാണുള്ളത്.
സംസ്ഥാനത്ത് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സമുച്ചയങ്ങള്‍ ഒരുക്കാനും പരമാവധി വെന്റിലേറ്ററുകളും ക്രമീകരിക്കാനും യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കം നടക്കുമ്പോഴാണ് പാര്‍ട്ടി സമ്മേളനങ്ങളുടെ മറവില്‍ കേരളം കോവിഡിനെ നാട്ടിലുടനീളം വ്യാപിപിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് 18 വയസില്‍ താഴെ പ്രായമുള്ള 60 ശതമാനം യുവജനങ്ങള്‍ക്കും കോവിഡ് പ്രതിരോധവാക്സീന്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. രണ്ട് ഡോസ് വാക്സീനു ലഭിച്ചവരുടെ നിരക്ക് 55 ശതമാനത്തില്‍ താഴെയാണെന്നിരിക്കെയാണ് സിപിഎം പോലൊരു രാഷ്ട്രീയ പാര്‍ട്ടി കോവിഡ് ഭീതിയുടെ നടുവിലും സമ്മേളന മാമാങ്കം കൊണ്ടാടുന്നത്.
https://www.facebook.com/Malayalivartha

























