ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസില്‍ ഡിഎന്‍എ ഫലം അടുത്ത മാസം പത്തിന് പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെച്ചേക്കാമെന്ന് സൂചന.....

ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസില്‍ ഡിഎന്‍എ ഫലം അടുത്ത മാസം പത്തിന് പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെച്ചേക്കാമെന്ന് അണിയറ സംസാരം. ഡിഎന്‍എ ഫലം ബിനോയി കോടിയേരിക്ക് എതിരായാല്‍ കൊച്ചിയില്‍ സിപിഎം സമ്മേളവേദിയില്‍ തന്നെ കോടിയേരി ബാലകൃഷ്ണന് രാജിവെയ്ക്കേണ്ട സാഹചര്യം മുന്നില്‍കണ്ട് കോവിഡ് വ്യാപനസാധ്യതയുടെ പേരില്‍ സമ്മേളനം മുന്നോട്ടുവെയ്ക്കാനാണ് നീക്കം.
കൊച്ചിയില്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് തുറന്ന് ആഘോഷപൂര്‍വം പരിപാടികള്‍ തുടങ്ങിയിരിക്കെയാണ് ബിനോയി കോടിയേരിയുടെ ഡിഎന്‍എ ഫലം സിപിഎം സംസ്ഥാന സമ്മേളനത്തിനു തന്നെ കളങ്കമായി മാറിയേക്കാവുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മകന്റെ പിതൃത്വം അറിയുന്നതിനുള്ള ഡി.എന്‍.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നര്‍ത്തകി നല്‍കിയ ഹര്‍ജി ബോംബെഹൈക്കോടതി ഫെബ്രുവരി പത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഫെബ്രുവരി പത്തിന് ബിഹാര്‍ സ്വദേശിനിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഡിഎന്‍എ ഫലം പുറത്തുവിടുമെന്നിരിക്കെ കോടിയേരി കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.
മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പിതൃത്വം സംബന്ധിച്ച പരാതിയില്‍ വിശദീകരണം നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ഋഷി ഭൂട്ട ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിശദീകരണം എഴുതി നല്‍കണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി ഫെബ്രുവരി പത്തിലേക്ക് മാറ്റിയിരിക്കുന്നത്.
മകന്റെ പിതൃത്വം അറിയുന്നതിന് ഡി.എന്‍.എ. ഫലം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്. ഓഷിവാര പോലീസ് ഹൈക്കോടതിയില്‍ ഡി.എന്‍.എ. ഫലം മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടശേഷവും ഫലം പുറത്തുവിടാത്തത് കോടിയേരിയുടെയും പാര്‍ട്ടിയുടെയും സ്വാധീനത്തിലാണെന്ന് പരിക്കെ വിമര്‍ശനമുണ്ട്.
2019 ജൂണിലാണ് ബിനോയി കോടിയേരിക്കെതിരേ യുവതി ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഓഷിവാര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിയായ നര്‍ത്തകിയെ ദൂബായിലെ ബാര്‍ ഹോട്ടലില്‍ നൃത്തതിനെ പരിചയപ്പെടുകയും വന്‍തോതില്‍ പണവും ആഭരണങ്ങളും നല്‍കി വശത്താക്കി കാലങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. -
ബിനോയി അവിവാഹിതനാണെന്നു ധരിപ്പിച്ചാണ് ബന്ധം സ്ഥാപിച്ചതെന്നും കുട്ടി ജനിച്ചതോടെ തന്നെ ഒഴിവാക്കിയെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
ഇതനുസരിച്ച് ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്ത് ഡിഎന്‍എ ടെസ്റ്റിനു വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനഫലം ഹൈക്കോടതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസില്‍ ബിനോയ് കോടിയേരിക്കെതിരായ വിചാരണ നടപടി നീളുകയാണ്.
വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ബാര്‍ നര്‍ത്തകി 2019ലാണ് പരാതി നല്‍കിയത്. ഡിഎന്‍എ ഫലം ബിനോയി കോടിയേരിക്ക് എതിരായാല്‍ സിപിഎം സെക്രട്ടറി പദവിയിലും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും തുടരാന്‍ കോടിയേരിക്ക് സാധിക്കില്ല. ഇത്രയേറെ വലിയ ആക്ഷപം പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്നിട്ടും സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ ഫെഡറേഷനും വനിതാ കമ്മീഷനും കോടിയേരിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല.
പേരൂര്‍ക്കടയിലെ വിവാദപരമായ ദത്ത് കേസില്‍ അനുപമയുടേയും അജിത്തിന്റേയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടിയേരിയുടെ മകന്റെ ഡിഎന്‍എ ഫലം രണ്ടു വര്‍ഷമായിട്ടും പുറത്തുവരാതിരിക്കുന്നത്. കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ സമര്‍പ്പിച്ച സാപിളുകളുടെ ഡി.എന്‍.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. ബിനോയി കോടിയേരി പ്രതിയായ കേസിലെ ഡി.എന്‍.എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചെങ്കിലും അടുത്തയിടെ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
തനിക്കെതിരേ ബിഹാര്‍ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ഫലമാണ് വര്‍ഷങ്ങളായി പുറത്തുവരാതിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























