മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് പുരാവസ്തു ഗവേഷണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതോടെ മോന്‍സന്‍ ഭൂലോകതട്ടിപ്പുകാരനെന്ന വസ്തുത പുറത്ത്... മോന്‍സന്റെ ശേഖരത്തിലെ പത്തു വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നാണയം, ലോഹവടി എന്നിവയ്ക്കു മാത്രമാണ് പുരാവസ്തു മൂല്യമുള്ളതെന്നും മോന്‍സന്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മറ്റു സാധനങ്ങളെല്ലാം ആക്രിവില മാത്രം ലഭിക്കുന്ന വ്യാജ നിര്‍മിതികളാണെന്നും കണ്ടെത്തല്‍

മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് പുരാവസ്തു ഗവേഷണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതോടെ മോന്‍സന്‍ ഭൂലോകതട്ടിപ്പുകാരനെന്ന വസ്തുത പുറത്ത്. മോന്‍സന്റെ ശേഖരത്തിലെ പത്തു വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നാണയം, ലോഹവടി എന്നിവയ്ക്കു മാത്രമാണ് പുരാവസ്തു മൂല്യമുള്ളതെന്നും മോന്‍സന്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മറ്റു സാധനങ്ങളെല്ലാം ആക്രിവില മാത്രം ലഭിക്കുന്ന വ്യാജ നിര്‍മിതികളാണെന്നും കണ്ടെത്തി.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ അത്യുന്നതരുടെ സംരക്ഷണത്തില്‍ കഴിഞ്ഞുവന്ന മോന്‍സന്‍ പുരാവസ്തു എന്ന പേരില്‍ നടത്തിയ ആക്രിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാകെ പുറത്തുവരും. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ നടത്താന്‍ ചീരപ്പന്‍ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദകാലത്ത് മോന്‍സന്‍ മാവുങ്കല്‍ ചെമ്പോല പ്രചരിപ്പിച്ചത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൃത്യത ലഭിക്കാന്‍വേണ്ടിയാണ് ആര്‍ക്കിയോളജിക്കല്‍ പഠനം നടത്താന്‍ തീരുമാനിച്ചത്.
കോളിളക്കം സൃഷ്ടിച്ച ശബരിമല വിധി വന്ന സമയത്ത് ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച ആധികാരിക രേഖയായി അവതരിപ്പിക്കപ്പെട്ടതിലൊന്നായിരുന്നു മോന്‍സന്‍ കൈവശം വെച്ചിരുന്ന ചെമ്പോല. പാര്‍ട്ടി പത്രം ഉള്‍പ്പെടെ വിവിധ വ മാധ്യമങ്ങളില്‍ ഈ തിട്ടൂരത്തിന്റെ മഹത്തയായ പാരമ്പര്യത്തെയും മൂല്യത്തെയും കുറിച്ച വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നടപടിയെടുക്കുമോ എന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്‍പ് മുഖ്യമന്ത്രിയോട് ചോദിക്കുകയും ചെയ്തിരുന്നു.
ഈ വ്യാജ ചെമ്പ് പട്ടയത്തിനുള്‍പ്പെടെയാണ് പിണറായി സര്‍ക്കാര്‍ അത്യുന്നതരായ പോലീസ് ഉദ്യോഗസ്ഥരുടെ കാവല്‍ മോന്‍സന്റെ വീടിന് ഏര്‍പ്പെടുത്തിയിരുന്നത്.
ചെമ്പോല മോന്‍സന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. 300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ചെമ്പോല കൃത്രിമമായ നിര്‍മിച്ചതാണെന്നും പുരാവസ്തു ലിസ്റ്റില്‍പ്പെടുന്നതല്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മോശയുടെ വടിയും ടിപ്പുസുല്‍ത്താന്റെ സിംഹാസനവുമൊക്കെ തന്റെ കൈവശമുള്ള പുരാവസ്തുശേഖരത്തിലുണ്ടെന്നായിരുന്നു മുന്‍പ് മോന്‍സന്റെ അവകാശവാദം. ഈ സിംഹാസനത്തില്‍ ലോക്നാഥ് ബെഹറ ഇരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.
ചെമ്പോല കൈമാറുന്ന ഘട്ടത്തില്‍ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പിന്നീട് വാര്‍ത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോന്‍സന്‍ പ്രചരിപ്പിച്ച കാര്യം അറിഞ്ഞതെന്നും സന്തോഷ് വിശദീകരിച്ചിരുന്നു.
ഇതിനിടെയിലാണ് മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഫലം പുറത്തുവിട്ടിരിക്കുന്നത്. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തിയിട്ടുണ്ട്.ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്.
ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























