രക്തം മരവിച്ച രാത്രി... പത്തൊന്‍പതുകാരനെ ഗുണ്ടാ നേതാവ് കൊന്നത് അതിക്രൂരമായി; ഷാന്‍ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; ഷാനെ വിവസ്ത്രനാക്കി,കണ്ണില്‍ വിരല്‍കൊണ്ട് കുത്തി; മൃതദേഹം തോളിലിട്ട് 300 മീറ്റര്‍ നടന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ഇന്നലെ കോട്ടയത്ത് നടന്ന അതിക്രൂര കൊലപാതകം. കേവലം 19 വയസുള്ള യുവാവിനെ അതിക്രൂരമായാണ് ഗുണ്ടാ നേതാവ് തല്ലിക്കൊന്നത്. യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. കോട്ടയം വിമലഗിരി സ്വദേശി ഷാന്‍ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ നിരവധി പാടുകള്‍ കണ്ടെത്തി.
ഷാനിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ 38 അടയാളങ്ങള്‍ കണ്ടെത്തി. കാപ്പിവടി കൊണ്ടാണ് ആക്രമിച്ചതെന്നാണ് പ്രതിയായ ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മര്‍ദിച്ചു. മൂന്നു മണിക്കുറോളം മര്‍ദനം തുടര്‍ന്നു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തി. ഷാനിന്റെ മൃതദേഹം തോളിലിട്ട് 300 മീറ്റര്‍ നടന്നെന്നും ജോമോന്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഷാന്‍ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ പ്രതി, കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്നും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസിനോട് പറഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്.
രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്‌റ്റേഷന്‍ മുറ്റത്ത് കൊണ്ടിട്ടത്. 'ഞാനിവനെ കൊന്നു'വെന്ന് വീരവാദം മുഴക്കി കീഴടങ്ങി.
കോട്ടയം വിമലഗിരി ഉറുമ്പിയത്ത് ബാബുവിന്റെയും പൊന്നമ്മയുടെയും (ത്രേസ്യാമ്മ) മകന്‍ ഷാന്‍ ബാബുവാണ് കൊലചെയ്യപ്പെട്ടത്. മുട്ടമ്പലം കോതമന ജോമോന്‍ കെ. ജോസാണ് (40) അറസ്റ്റിലായത്. കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ഗുണ്ടാ നേതാവാണിയാള്‍. പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും െ്രെഡവര്‍ പാമ്പാടി സ്വദേശി ബിനുവും കസ്റ്റഡിയില്‍. ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി എട്ടേകാലോടെ ഫുട്ബാള്‍ കളികഴിഞ്ഞ് എ.ആര്‍. ക്യാമ്പിനരികിലുള്ള മിണ്ടാമഠത്തിന് സമീപത്തെ വീട്ടിലേയ്ക്ക് നടന്നുവരികയായിരുന്ന ഷാനെ ഓട്ടോറിക്ഷയിലെത്തിയ ജോമോനും സംഘവും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഭയന്നോടി.
രാത്രി ഒന്നരയോടെ ഷാന്റെ അമ്മ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പുലര്‍ച്ചെ മൂന്നരയോടെയാണ് ജോമോന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ മുറ്റത്ത് ഷാന്റെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ടിടുകയായിരുന്നു. ജോമോനും ഷാന്റെ കുടുംബവും പരിചയക്കാരാണ്.
തട്ടിക്കൊണ്ടുപോയത് താവളം അറിയാന്‍ എന്നാണ് വിവരം. എതിര്‍ചേരിയിലെ ഗുണ്ടയായ സൂര്യന്റെ താവളമറിയാനാണ് ഷാനെ തട്ടിക്കൊണ്ടു പോയതെന്നാണ് മൊഴി. സൂര്യന്റെ സുഹൃത്താണ് ഷാന്‍. ജോമോനെ കാപ്പ ചുമത്തി നാടുകടത്തിയതിനു പിന്നാലെ ഇയാളുടെ സംഘാംഗത്തെ സൂര്യന്‍ മര്‍ദ്ദിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയത് ജോമോന്റെ വാടക വീടിന് സമീപം ആനത്താനം മൈതാനത്തേയ്ക്കായിരുന്നു. വടികൊണ്ടായിരുന്നു മര്‍ദ്ദനം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ജോമോന്‍ കെ.ജോസ് അപ്പീല്‍ നല്‍കി കോട്ടയത്ത് തിരിച്ചെത്തി ദിവസങ്ങള്‍ക്കകമാണ് കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha

























