കളിക്കുന്നതിനിടെ വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല പത്തുവയസ്സുകാരന്റെ കഴുത്തില്‍ കുടുങ്ങി... ആ കാഴ്ച കണ്ട് ഉമ്മ അലറി വിളിച്ചു, വീട്ടിലുള്ളവരും അയല്‍ക്കാരും ഓടിയെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സങ്കടം അടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

കളിക്കുന്നതിനിടെ വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല പത്തുവയസ്സുകാരന്റെ കഴുത്തില്‍ കുടുങ്ങി... ആ കാഴ്ച കണ്ട് ഉമ്മ അലറി വിളിച്ചു, വീട്ടിലുള്ളവരും അയല്‍ക്കാരും ഓടിയെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സങ്കടം അടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും .
കാടാമ്പുഴ മാറാക്കരയ്ക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം. പാരമ്പര്യവൈദ്യന്‍ ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്നാസാണ് മരിച്ചത്. വളര്‍ത്തു പൂച്ചയെ കെട്ടിയിടുന്നതിനായി ചങ്ങല കെട്ടിയിട്ടിരിക്കുകയായിരുന്നു.
അടുക്കളഭാഗത്ത് വാതിലിനോടുചേര്‍ന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയില്‍ കഴുത്തിട്ട് പടികള്‍ക്കുമുകളില്‍ കയറിനിന്ന് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെ കാല്‍തെറ്റി വീഴുകയും കഴുത്തില്‍ ചങ്ങല കുടുങ്ങുകയുമായിരുന്നുവെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു.
വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിയുടെ ശബ്ദം പുറത്തുവരാത്തതിനാല്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. കുറച്ചുസമയത്തിനുശേഷം ഉമ്മയാണ് മകന്‍ ചങ്ങലയില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്.
വീട്ടിലുള്ളവരും ഓടിക്കൂടിയ അയല്‍ക്കാരും ചേര്‍ന്ന് കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും കുട്ടി മരിച്ചിരുന്നു. കാടാമ്പുഴ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha

























