Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ശബരിമലയെ തകര്‍ക്കാന്‍ സി പി എം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മോന്‍സന്റെ ശബരിമല തീട്ടൂരം എന്ന് തെളിയിച്ച് കേന്ദ്ര സര്‍ക്കാര്‍... ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയാണ് മോന്‍സന്റെ തീട്ടൂരം വ്യാജമാണെന്ന് കണ്ടെത്തിയത്, മോന്‍സന്റെ ശേഖരത്തിലെ പത്ത് വസ്തുക്കളാണ് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചത്

18 JANUARY 2022 10:03 AM IST
മലയാളി വാര്‍ത്ത

ശബരിമലയെ തകര്‍ക്കാന്‍ സി പി എം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മോന്‍സന്റെ ശബരിമല തീട്ടൂരം എന്ന് കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചു.ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയാണ് മോന്‍സന്റെ തീട്ടൂരം വ്യാജമാണെന്ന് കണ്ടെത്തിയത്.മോന്‍സന്റെ ശേഖരത്തിലെ പത്ത് വസ്തുക്കളാണ് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചത്.


ചെമ്പോല വ്യാജമാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും.ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ ക്രൈം ബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകാം.എന്നാല്‍ ചെമ്പോല നിര്‍മ്മിക്കാന്‍ ശാരീരികവും മാനസികവുമായ പിന്തുണ നല്‍കിയ സര്‍ക്കാര്‍ അതിന് തയ്യാറാവുമോ എന്ന് കണ്ടറിയാം.

 


ചരിത്രകാരന്‍മാരെ സി പി എം ചരിത്രം വളച്ചൊടിക്കാന്‍ ഉപയോഗിച്ചതായി മുമ്പേ ആരോപണം ഉയര്‍ന്നിരുന്നു. എം.ആര്‍.രാഘവവാര്യരാണ് ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു ചരിത്രകാരന്‍ . ഡോ.രാജന്‍ ഗുരുക്കളാണ് ഇടതുപക്ഷം തരാതരം പോലെ ഉപയോഗിച്ച മറ്റൊരു ചരിത്രകാരന്‍ .


മാവുങ്കലിന്റെ ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് താന്‍ ചരിത്രകാരനായ എം.ആര്‍.രാഘവവാര്യരെ അറിയിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കളഞ്ഞുവെന്നാണ് ചരിത്രകാരനായ എം.ജി.ശശിഭൂഷന്‍ വെളിപ്പെടുത്തിയത്.



എം ആര്‍ രാഘവ വാര്യര്‍ ഇടതുപക്ഷ വീക്ഷണമുള്ള ചരിത്രകാരനാണ്. മോന്‍സന്റെ കൈയിലുള്ള തീട്ടൂരം വ്യാജമാണെന്ന് ശശിഭൂഷന്‍ പറയുമ്പോള്‍ വാര്യര്‍ അക്കാര്യം തള്ളി കളഞ്ഞത് അദ്ദേഹത്തിന് സത്യം അറിയാവുന്നതു കൊണ്ടാണ്. അത് സി പി എം പറഞ്ഞിട്ടാണെന്ന് വേണം അനുമാനിക്കാന്‍ .

ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബം സര്‍ക്കാരിന് എതിരായപ്പോഴാണ് തീട്ടൂരം അവതരിക്കുന്ന ത്. തന്ത്രി കുടുംബം കളിച്ചാല്‍ അവരുടെ പണി പോകും എന്ന അവസ്ഥ വന്നു ചേര്‍ന്നു.അതോടെ തന്ത്രി കുടുംബം സര്‍ക്കാരിന്റെ വഴിയിലായി. ഭീഷണിപെടുത്തിയാണ് തന്ത്രികളെ സര്‍ക്കാര്‍ വഴിക്കു വരുത്തിയത്.കാരണം തന്ത്രിയാണ് ശബരിമലയിലെ അവസാന വാക്ക്.



വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്ന് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷണ്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു രേഖപ്പെടുത്തിയിരിക്കുന്ന, മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ചെമ്പോല തയ്യാറാക്കിയവര്‍ക്കും സി പി എമ്മുമായി ബന്ധമുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സര്‍ക്കാരിനെ അന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ചത് മോന്‍സന്റെ തിട്ടൂരമാണ്. അതു കൊണ്ടു തന്നെ മോന്‍സന് ഒന്നും സംഭവിക്കില്ല.

ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നതായി ഡോ.ശശിഭൂഷണ്‍ പറഞ്ഞു. അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു ചരിത്രഗവേഷകന്‍ പ്രഫ.എ.ശ്രീധരമേനോനെയാണു പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. ലിപി പരിശോധിക്കേണ്ടതിനാല്‍ പരമേശ്വരന്‍ പിള്ളയെ ഏല്‍പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഒടുവില്‍ ശ്രീധര മേനോനും പരമേശ്വരന്‍ പിള്ളയും ചേര്‍ന്നു പഠനം നടത്തട്ടെയെന്നായിരുന്നു കോടതി നിര്‍ദേശം. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരന്‍ പിള്ള തന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുറത്തു പറയുന്നതു ശരിയല്ല. എം ജി ശശിഭൂഷണ്‍ പറഞ്ഞു.



സുപ്രീം കോടതി വിധിക്കുശേഷം മോന്‍സന്റെ ചെമ്പോലയ്ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍.രാഘവ വാരിയരാണ്. അദ്ദേഹത്തെ നേരില്‍ കണ്ടു താന്‍ വ്യാജ ചെമ്പോലയാണെന്നു പറഞ്ഞപ്പോള്‍ ചിരിച്ചതേയുള്ളൂ. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച ചെയ്യുന്നതു കണ്ടു.

ആ പരിപാടിയില്‍ എല്ലാം തലകുലുക്കി സമ്മതിക്കുന്ന രാഘവ വാരിയരെയും രാജന്‍ ഗുരുക്കളെയും കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും ശശിഭൂഷണ്‍ പറഞ്ഞു.വാര്യരെ പോലെ രാജന്‍ ഗുരുക്കളും സി പി എം ചരിത്രകാരനാണ്.അതായത് ചരിത്രത്തെ സര്‍ക്കാര്‍ വളച്ചൊടിച്ചു എന്നര്‍ത്ഥം.



ഇനി സുപ്രീം കോടതിയിലാണ് നമ്മുടെ പ്രതീക്ഷ. തിട്ടൂരം വ്യാജമാണെന്ന് വരുമ്പോള്‍ സര്‍ക്കാര്‍ ശബരിമലയെ കുറിച്ച് പറഞ്ഞതെല്ലാം വ്യാജമാണെന്ന് വ്യക്തമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends