പറവൂരിലെ നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചന്‍ ആല്‍ നിലംപൊത്തിയപ്പോള്‍ അതിനടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടയാള്‍ മാസങ്ങള്‍ക്കു ശേഷം വീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെ ദേഹത്തുവീണ് മരിച്ചു

പറവൂരിലെ നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചന്‍ ആല്‍ നിലംപൊത്തിയപ്പോള്‍ അതിനടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടയാള്‍ മാസങ്ങള്‍ക്കു ശേഷം വീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെ ദേഹത്തുവീണ് മരിച്ചു . പറവൂര്‍ ചെറിയപല്ലംതുരുത്ത് ഈരേപ്പാടത്ത് രാജന്‍ (60) ആണ് ദാരുണമായി മരിച്ചത്.
ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെയാണ് അപകടം നടന്നത്. മരം വെട്ടുന്നതിനിടെ കെട്ടിയ വടം വലിക്കുമ്പോള്‍ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാല്‍നൂറ്റാണ്ടായി ലോട്ടറി വില്‍പ്പന നടത്തുന്ന രാജന്‍ ഏറെ വര്‍ഷങ്ങള്‍ രാവിലെ മുതല്‍ വൈകീട്ടുവരെ നമ്പൂരിയച്ചന്‍ ആല്‍ത്തറയുടെ ചുവട്ടിലാണ് ഉണ്ടായിരുന്നത്. ആല്‍പരിസരം ശുചീകരിക്കുന്നതിലും വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
വൃക്ഷ മുത്തച്ഛന്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ച് നിലംപൊത്തുമ്പോള്‍ അതിനടിയില്‍ ഉണ്ടായിരുന്ന രാജന്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് അന്ന് വാര്‍ത്തയായിരുന്നു. മറിഞ്ഞ ആലിന്റെ ഭാഗങ്ങള്‍ ആല്‍ത്തറയില്‍ തങ്ങിനിന്നതാണ് രക്ഷയായത്.
"
https://www.facebook.com/Malayalivartha

























