ഒഡെപെക്ക് വഴി സൗദി അറേബ്യയിലേക്ക്; ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ നിയമിക്കുന്നു, അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ജനുവരി 20

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലേക്ക് പറക്കാം. സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ (കൺസൾട്ടന്റ്‌സ്) നിയമിക്കുന്നതായി റിപ്പോർട്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ജനുവരി 20 നകം അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രോജക്ട് എൻജിനിയർ (കെമിക്കൽ) തസ്തികയിൽ ഒഴിവ്
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (കെമിക്കൽ) തസ്തികയിൽ ഈഴവ/ തീയ/ ബില്ലവ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവുകൾ ഉണ്ട്. പ്രായം 01.01.2021 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം) എന്നത് ശ്രദ്ധിക്കേണ്ടതാണ്. ശമ്പളം: 40,000 രൂപ. യോഗ്യത: കെമിക്കൽ എഞ്ചിനിയറിങ്/ കെമിക്കൽ ടെക്‌നോളജി ബിരുധം, ബന്ധപ്പെട്ട മേഖലയിലെ ഇൻഡസ്ട്രിയൽ പ്രോജക്ട് പ്രവർത്തനത്തിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
കൂടാതെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 24 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
https://www.facebook.com/Malayalivartha

























