യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ പിടിയില്‍... തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയും കണ്ടെത്തി, കുപ്രസിദ്ധ ഗുണ്ട ലതീഷും അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ പിടിയില്‍... തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയും കണ്ടെത്തി, കുപ്രസിദ്ധ ഗുണ്ട ലതീഷും അറസ്റ്റിലായി. ജോമോന്റെ കൂട്ടാളിയാണ് ലതീഷ്.
കോട്ടയം കീഴുക്കുന്ന് ഉറുമ്പേത്ത് ഷാന്‍ ബാബു (19) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഷാന്‍ ബാബുവിനെ കയറ്റികൊണ്ടു പോയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പാമ്പാടി എട്ടാം മൈല്‍ സ്വദേശി ബിനു, കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായ അഞ്ചു പേര്‍, ജോമോന്റെ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്പതു പേരുമുള്‍പ്പെടെ 15 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഷാനിനെ കയറ്റി കൊണ്ടു പോയ ഓട്ടോറിക്ഷയേയും ഡ്രൈവറേയും ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 9.30നു ഷാനിനെ ഓട്ടോറി ക്ഷയില്‍ കയറ്റി മാങ്ങാനത്തിനു സമീപം ആനത്താനത്ത് എത്തിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ പ്രതിയായ ജോമോന്‍ പറഞ്ഞത്.
"
https://www.facebook.com/Malayalivartha

























