മാരക ലഹരിവസ്തുക്കളുമായി ഡോക്ടർ പിടിയിൽ, മെഡിക്കൽ കോളേജിലെ പതിനഞ്ചിലധികം ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!!

തൃശൂരിൽ മയക്കുമരുന്നുമായി ഡോക്‌ടർ പിടിയിൽ. മാരക ലഹരിവസ്തുക്കളായ എംഡിഎംഎയും, എൽഎസ്ഡി സ്റ്റാമ്പുകളൾ എന്നിവയുമായി തൃശൂരിൽ നിന്നാണ് ഡോക്ടർ പിടിയിലായത്, കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനെയാണ് പോലീസ് പിടികൂടിയത്.
ഹൗസ് സർജൻസി പൂർത്തിയാകാൻ 15 ദിവസം മാത്രമുള്ളപ്പോളാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പെൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അക്വിൽ നടത്തിയിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ 15ലധികം ഡോക്ടർമാർ സ്ഥിരമായി അക്വിലിന്റെ മുറിയിലെത്തി ലഹരി ഉപയോഗിക്കുമായിരുന്നെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























