Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സംസ്ഥാനത്ത് ആശങ്ക.... സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം... സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി അടച്ചു, മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം മന്ത്രിമാരുടെ ഓഫിസിലും രോഗം പടര്‍ന്നു, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...

18 JANUARY 2022 11:00 AM IST
മലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പകുതിയോളം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി അടച്ചു. സാമ്പത്തികവര്‍ഷം അവസാനമായതിനാല്‍ പദ്ധതി നടത്തിപ്പ് താളംതെറ്റുമെന്ന് ഇതോടെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.  
കൂടാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തിരുവനന്തപുരം ഡിപ്പോയില്‍ എണ്‍പതിലധികം ജീവനക്കാര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ ചില ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. പമ്പ സര്‍വീസ് കഴിഞ്ഞെത്തിയ ജീവനക്കാരിലാണ് കോവിഡ് ബാധ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.


ആറ്റിങ്ങല്‍ യൂണിറ്റില്‍ പത്ത് ഡ്രൈവര്‍മാര്‍ക്കും ഏഴ് കണ്ടക്ടര്‍മാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കിടയില്‍ രോഗ ബാധ വര്‍ധിക്കുന്നത് സര്‍വീസുകളെ ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.  

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 33.07 ശതമാനമായിരുന്നു. തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന നിരക്ക് 44.2 ശതമാനം.

ഇന്നലെ 22,946 പേര്‍ക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേര്‍ മരിച്ചു. ആകെ 50,832 പേര്‍ മരിച്ചിട്ടുണ്ട്. 1,21,458 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഈ മാസം എട്ടിന് 31,098 പേര്‍ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ടിപിആര്‍ 9.89 ശതമാനവും. ഇതാണ് പത്ത് ദിവസത്തിനു ശേഷം 33.07 ശതമാനമായി വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 21 ശതമാനം ടിപിആര്‍ വര്‍ധി ച്ചെന്നാണ് കണക്കുകള്‍.



കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കു ന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends