കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.... തിരുവനന്തപുരം ഡിപ്പോയില്‍ എണ്‍പതിലധികം ജീവനക്കാര്‍ക്ക് കോവിഡ് , ജീവനക്കാര്‍ക്കിടയില്‍ രോഗ ബാധ വര്‍ധിക്കുന്നത് സര്‍വീസുകളെ ബാധിക്കുമെന്ന് അധികൃതര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തിരുവനന്തപുരം ഡിപ്പോയില്‍ എണ്‍പതിലധികം ജീവനക്കാര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ ചില ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. പമ്പ സര്‍വീസ് കഴിഞ്ഞെത്തിയ ജീവനക്കാരിലാണ് കോവിഡ് ബാധ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
ആറ്റിങ്ങല്‍ യൂണിറ്റില്‍ പത്ത് ഡ്രൈവര്‍മാര്‍ക്കും ഏഴ് കണ്ടക്ടര്‍മാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കിടയില്‍ രോഗ ബാധ വര്‍ധിക്കുന്നത് സര്‍വീസുകളെ ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പകുതിയോളം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി അടച്ചു. സാമ്പത്തികവര്‍ഷം അവസാനമായതിനാല്‍ പദ്ധതി നടത്തിപ്പ് താളംതെറ്റുമെന്ന് ഇതോടെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























