കാമുകനുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചു; പിന്നാലെ പതിനേഴുകാരി ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങി: ബഹളം കേട്ട് സഹോദരനെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കൊല്ലം പത്തനാപുരത്ത് പട്ടാഴിയില്‍ പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കലയപുരം സ്വദേശിയായ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
ഇയാളുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പെണ്‍കുട്ടി കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. കശുവണ്ടി തൊഴിലാളിയായ അമ്മ ജോലിക്ക് പോയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
ശബ്ദം കേട്ട് സഹോദരന്‍ ഓടിയെത്തി തുണി അറുത്തിട്ട് സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha

























