ജയില്‍ ജീവിതം ഇഷ്ടായി! പീഡനക്കേസില്‍ അറസ്റ്റിലായതിന് ജാമ്യത്തിലിറക്കിയ വൃദ്ധരായ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച് ഏക മകന്‍

ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയ അച്ഛനെയും അമ്മയേയും ക്രൂരമായി മര്‍ദിച്ച് മകന്‍. കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനില്‍ രാജന്‍ (80), പ്രഭാവതി (77) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജയിലിലെ സുഖം നഷ്ടപ്പെടുത്തിയതിനാണ് മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ചത്.
ഇവരുടെ ഏകമകനാണ് രാജു (33). മകന്റെ പീഡനം കാരണം ബന്ധുവീടുകളിലും അയല്‍വീടുകളിലും അഭയം തേടിയ ഇവരെ കരുനാഗപ്പള്ളിയിലെ ശാന്തിതീരം എന്ന അഭയകേന്ദ്രത്തിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മകന്‍ പലവട്ടം ഇവരെ മര്‍ദിച്ചിരുന്നു. നാല് പ്രാവശ്യം ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.
എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. പീഡനക്കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന മകനെ ഇവര്‍ ജാമ്യത്തിലിറക്കിയിരുന്നു.
ജയില്‍ ജീവിതം ഇഷ്ടപ്പെട്ട രാജു പിന്നീട് ജാമ്യത്തിലിറക്കിയത് ചോദ്യം ചെയ്തായി മര്‍ദനം. രണ്ട് ദിവസം മുന്‍പ് ഇയാള്‍ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചതോടെ ഇവര്‍ രാത്രി സഹോദരീപുത്രിയുടെ വീട്ടില്‍ അഭയംതേടുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദുരിതകഥ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സാമൂഹികപ്രവര്‍ത്തകരായ ഗണേശനും സജി ചാത്തന്നൂരും ഇടപെട്ട് കരുനാഗപ്പള്ളിയിലെ ശാന്തിതീരത്തേക്ക് മാറ്റിയത്.
"
https://www.facebook.com/Malayalivartha

























