Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ഒരുമിച്ചു താമസിക്കുമ്പോൾ സ്വന്തമായി നിരീക്ഷിക്കുന്നതിനൊപ്പം രോഗത്തിന്റെ തീവ്രത ഏറ്റവും കുറഞ്ഞവർ രോഗതീവ്രത കൂടിയവരെ നിരീക്ഷിക്കുന്ന രീതിയാണ് ഉത്തമം. പൾസ് ഓക്‌സി മീറ്ററും ശരീര താപനിലയും മൂന്നോ നാലോ മണിക്കൂർ ഇടവിട്ട് പരിശോധിച്ച് ഒരു ചാർട്ടിൽ രേഖപ്പെടുത്തി രോഗാവസ്ഥ നിരീക്ഷിക്കാം...' തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാർ കുറിക്കുന്നു

18 JANUARY 2022 11:36 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കോവിഡ് കേസുകൾ വീണ്ടും ഉയർന്നുവരുകയാണ്. കേരളത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ലക്ഷത്തിനു മുകളിലേക്കു കയറിക്കഴിഞ്ഞിരിക്കുന്നു. 13864 രോഗികളിൽ നാലു ശതമാനത്തോളം പേർ മാത്രമാണ് ആശുപത്രിയിലുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതായത് ഒരു ലക്ഷത്തോളംപേർ വീടുകളിൽതന്നെ പരിചരണത്തിലാണെന്ന് മനസിലാക്കുവാൻ സാധിക്കും. ഒരു തവണ കോവിഡ് വന്നവർ വീണ്ടും കോവിഡ് ബാധിതരാകുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഈ സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിലൂടെയും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും രോഗസംക്രമണം കുറയ്ക്കാൻ ഏവരും ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. ഹൈബ്രിഡ് ഇമ്യൂണിറ്റിയേയും തകർത്ത് കോവിഡ് വീണ്ടും പിടികൂടിയിരിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാർ കോവിഡ‍് സ്വയം പരിപാലനത്തെക്കുറിച്ച് തുറന്നു പറയുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

Home Self care..

കോവിഡ് സ്വയം പരിപാലനം....

മൂന്നു ദിവസം മുൻപ് ചെറിയൊരു ചുമയും തൊണ്ടവേദനയും വന്നപ്പോഴാണ് ടെസ്റ്റ് ചെയ്തത്. പോസിറ്റീവാണ്. കോവിഡ് രോഗികളോടിടപഴകി കാസർകോട്ടും മുംബൈയിലുമൊന്നും പോയി വന്നപ്പോൾ കോവിഡിന്റെ ആക്രമണത്തിൽപെട്ടിരുന്നില്ല. പിന്നീട് നെഞ്ചുവേദനയെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് നേരത്തേ കോവിഡ് വന്നുപോയതായി സ്ഥിരീകരിച്ചത്. അപ്പോൾ ഇത് രണ്ടാമത്തെ കോവിഡ് ആക്രമണമാണ്. രണ്ടു വാക്‌സിനുകളും യഥാസമയം എടുത്തിരുന്നതിനാലും നേരത്തേ കോവിഡ് വന്നതിനാലുമുള്ള ഹൈബ്രിഡ് ഇമ്യൂണിറ്റിയേയും തകർത്താണ് ഇപ്പോൾ വീണ്ടും കോവിഡ് പിടികൂടിയത്. പോസിറ്റീവാണെന്ന് അറിഞ്ഞ ഉടൻ വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചു. അപ്പോഴേക്കും വീട്ടിലുള്ള മറ്റെല്ലാവർക്കും പോസിറ്റീവായി. രണ്ടു നിലയുള്ള വീടാണ്. മുകൾ നിലയിൽ ഞാൻ താമസിക്കുന്നു. താഴത്തെ നിലയിൽ പ്രായമായവരാണ്. ഇവിടെ രോഗമുള്ള ഞങ്ങളെയെല്ലാവരേയും പരിചരിക്കാൻ രോഗമില്ലാത്ത ഒരു കെയർ ടേക്കറില്ല എന്നിടത്താണ് പ്രശ്‌നം.

കേരളത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ലക്ഷത്തിനു മുകളിലേക്കു കയറിക്കഴിഞ്ഞു. 13864 രോഗികളിൽ നാലു ശതമാനത്തോളം പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു ലക്ഷത്തോളംപേർ വീടുകളിൽതന്നെ പരിചരണത്തിലാണെന്നർഥം. രോഗം ഗുരുതരമായി ബാധിക്കാത്ത, ഇത്തരം പരിചരണങ്ങളിൽ പരിചയമുള്ള ഒരാൾ വീട്ടുലുണ്ടെങ്കിൽ പ്രശ്‌നമില്ല. അല്ലെങ്കിൽ ചിലപ്പോൾ ആശുപത്രിയെത്തന്നെ ആശ്രയിക്കേണ്ടിവരും. അച്ഛനും അമ്മയും ചെറിയ രണ്ടു കുട്ടികളുമുള്ള വീട്ടിൽ നാലുപേർക്കും കോവിഡ് വരികയും അച്ഛനമ്മമാർക്ക് അൽപം പ്രശ്‌നവുമാണെങ്കിൽ ആ കുട്ടികളെ ആരു പരിചരിക്കുമെന്നതാണ് ചോദ്യം. തങ്ങളുടെ രോഗാവസ്ഥയും ക്ഷീണവും അവഗണിച്ച് അച്ഛനമ്മമാർ തന്നെവേണം ഇതൊക്കെ ചെയ്യാൻ. ഈ അവസ്ഥ ഇപ്പോൾതന്നെ പലരും പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.

മൂന്നാംതരംഗത്തിൽ കോവിഡ് വളരെ പെട്ടെന്നാണ് വ്യാപിക്കുന്നത്. രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിനുമേലാണ്. അതായത് ടെസ്റ്റ് ചെയ്യുന്നതിൽ മൂന്നിലൊരാൾക്കെങ്കിലും രോഗമുണ്ട്. ഇതത്രയും ഒമിക്രോൺ വകഭേദമാണോ എന്നറിയില്ല. ആകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ഒമിക്രോൺ അത്ര അപകടകാരിയല്ലാത്തതിനാൽ അക്കാര്യത്തിൽ ആശങ്കയ്ക്ക് സ്ഥാനവുമില്ല. പക്ഷേ, ഇനിയുള്ള മൂന്നാഴ്ച വളരെ നിർണായകമാണ്. ഒരു വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

രോഗം വന്ന ഗുരുതരമല്ലാത്തവരെ വീട്ടിൽ തന്നെ പരിചരിക്കുകയെന്ന രീതി ഒന്നാം തരംഗത്തിന്റെ അവസാനഘട്ടത്തിലാണ് നാം വികസിപ്പിച്ചത്. രോഗത്തിന്റെ തുടക്കത്തിൽ എല്ലാവരേയും ആശുപത്രികളിലോ ഫസ്റ്റ് ലൈൻ ട്രീമെന്റ് കേന്ദ്രങ്ങളിലോ ആണ് പാർപ്പിച്ചത്. രണ്ടാം തരംഗത്തിലെത്തിയപ്പോഴേക്കും ഗൃഹപരിചരണത്തിന്റെ തോത് വർധിപ്പിച്ചു. 'എ' കാറ്റഗറിയിൽപെട്ടവർ വീട്ടിൽതന്നെ നിന്നാൽ മതിയെന്ന തീരുമാനം പലതരത്തിലും ഗുണകരമായി. രോഗമുള്ളവർ ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയുകയും മറ്റുള്ളവർ അവരുടെ അടുത്തെത്താതെ തന്നെ പരിചരിക്കുകയുമായിരുന്നു രീതി. അന്ന് പതിനാലു ദിവസത്തിലേറെ ക്വാറന്റൈൻ വേണമായിരുന്നു. ഇപ്പോഴത് ഏഴുദിവസം മതി. ആ ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാധാരണ ജലദോഷപ്പനിയെന്നപോലെ പുറത്തിറങ്ങി നടക്കരുതെന്നർഥം.

ഗൃഹപരിചരണത്തിൽ ഏറ്റവും പ്രധാന റോൾ വഹിക്കുന്നത് രോഗിയെ പരിചരിക്കുന്ന ആൾതന്നെയാണ്. അങ്ങനെയൊരാളില്ലെങ്കിൽ ഗൃഹപരിചരണംകൊണ്ട് ഗുണമുണ്ടാകില്ല. രോഗിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യും. കോവിഡിന്റെ ഇപ്പോഴത്തെ തരംഗത്തിൽ രോഗിക്ക് നേരത്തേതുപോലെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിലും പരിചരിക്കാൻ ഒരാളില്ലാതെ വരുന്നുവെന്നതാണ് പ്രതിസന്ധി. ഒരു വീട്ടിൽ എല്ലാവർക്കും ഒരുപോലെ രോഗം വന്നാലെന്തുചെയ്യും?

ഹോം സെൽഫ് കെയർ എന്നൊരു സംവിധാനം വികസിപ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യാനാകുക. രോഗികളുടെ കൂട്ടത്തിൽ നിൽക്കുകയെന്നത് പുറത്തുനിന്നുള്ള കെയർ ടെക്കറെ സംബന്ധിച്ചിടത്തോളം റിസ്‌കുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് സാധിക്കുന്നവരൊക്കെ ഹോം സെൽഫ് കെയർ എന്ന രീതിയിലേക്ക് മാറേണ്ടത്. ഞാൻ അതാണിപ്പോൾ പരിശീലിച്ചുനോക്കുന്നത്. രോഗം സ്ഥിരീകരിക്കുകയും കാറ്റഗറി 'എ' ആയിരിക്കുകയും ചെയ്യുന്നവർക്കാണിത് ബാധകമെന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ. അറുപതിനുമേൽ പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഇതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. കെയർ ടേക്കറുള്ള ഹോം കെയറോ ആശുപത്രിയോ ആണ് അത്തരക്കാർക്ക് നല്ലത്. ഒറ്റയ്ക്കു താമസിക്കുന്നവർക്കാണ് ഏറ്റവുമധികം സെൽഫ് കെയർ ആവശ്യമുള്ളത്. ഒന്നിലേറെപ്പേർ രോഗബാധിതരാണെങ്കിൽ പരസ്പരം നിരീക്ഷിക്കണം. രോഗം വന്നവർക്കു മാത്രമായി ഒരു കൂട്ടായ്മ ഉണ്ടാക്കി ഒരിടത്തു കഴിയാം.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തിൽ മാത്രമാണ് പുറത്തുനിന്ന് സഹായം വേണ്ടിവരിക. ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുമ്പോൾ. വീട്ടിലെല്ലാവർക്കും രോഗമുണ്ടെങ്കിൽ, അതിലൊരാൾക്ക് ഈവക ജോലികൾ സാധ്യമാണെങ്കിൽ ചെയ്യാം. എങ്കിലും ഏറ്റവും കുറഞ്ഞ അധ്വാനത്തിൽ ഒരാഴ്ച കഴിഞ്ഞുകിട്ടുക എന്നത് പ്രധാനമാണ്. നഗരങ്ങളിൽ ഭക്ഷണത്തിന് വലിയ പ്രശ്‌നമുണ്ടാകില്ല. ഓൺലൈൻ സംവിധാനംവഴി ആവശ്യമായ ഭക്ഷണം എത്തിക്കാനാകും. ഗ്രാമങ്ങളിൽ കമ്യൂണിറ്റി കിച്ചനുകളോ നേരിട്ടറിയാവുന്ന ഭക്ഷണശാലകളോ ആകും ഇതിനായി സഹായിക്കുക. ഇക്കാര്യത്തിലാണ് സാമൂഹിക ഇടപെടൽ വേണ്ടിവരിക. രോഗബാധിതരുള്ള വീടുകളിലെ ഭക്ഷണകാര്യങ്ങളിൽ പഴയതുപോലെ പൊതുസമൂഹം ശ്രദ്ധ ചെലുത്തുന്നതും നല്ലതാണ്. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ.

വെന്റിലേഷനുള്ളതും ഫാനുള്ളതുമായ മുറികൾവേണം കഴിയുന്നതും ഉപയോഗിക്കാൻ. പൾസ് ഓക്‌സിമീറ്ററും പനി നോക്കാൻ തെർമോമീറ്ററും കരുതണം. തനിച്ചു താമസിക്കുന്നവർ പ്രത്യേകിച്ചും. തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒറ്റയ്ക്കു കഴിയുന്നവർ വെള്ളം ചൂടാക്കാൻ ഇൻഡക്ഷൻ കുക്കറോ മറ്റോ കരുതണം. കുടിക്കാനും ഉപ്പുവെള്ളം ഗാർഗിൾ ചെയ്യാനും ചൂടുവെള്ളം വേണമല്ലോ. പാരസെറ്റമോളും മൾട്ടി വൈറ്റമിൻ ടാബ്‌ലെറ്റുകളുമാണ് മരുന്നായി വേണ്ടിവരിക. അസിത്രോമൈസിൻ പോലുള്ള ഗുളികകളും ചിലപ്പോൾ ഉപയോഗിക്കേണ്ടി വന്നേക്കാം. ഇത്തരം കാര്യങ്ങളിൽ ഒരു ഡോക്ടറുടെ നിർദ്ദേശം തേടുകയും മരുന്നുകൾ കരുതുകയും ചെയ്യണം.

 

ഒരുമിച്ചു താമസിക്കുമ്പോൾ സ്വന്തമായി നിരീക്ഷിക്കുന്നതിനൊപ്പം രോഗത്തിന്റെ തീവ്രത ഏറ്റവും കുറഞ്ഞവർ രോഗതീവ്രത കൂടിയവരെ നിരീക്ഷിക്കുന്ന രീതിയാണ് ഉത്തമം. പൾസ് ഓക്‌സി മീറ്ററും ശരീര താപനിലയും മൂന്നോ നാലോ മണിക്കൂർ ഇടവിട്ട് പരിശോധിച്ച് ഒരു ചാർട്ടിൽ രേഖപ്പെടുത്തി രോഗാവസ്ഥ നിരീക്ഷിക്കാം. സാച്വുറേഷൻ 94ൽ താഴെപ്പോയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് ഉപദേശം തേടാനാകണം. ശ്വാസംമുട്ട്, നെഞ്ചുവേദന,. ബോധക്ഷയം പോലെ എന്തെങ്കിലുമുണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിന് ആംബുലൻസ് സംവിധാനത്തെ ആശ്രയിക്കാം. വസ്ത്രം കഴുകുന്നതുംമറ്റും വാഷിംഗ് മെഷീൻ ഉണ്ടെങ്കിലേ ചെയ്യാവൂ. മറ്റ് ആയാസകരമായ പ്രവൃത്തികൾ ഈ ഒരാഴ്ച ഒഴിവാക്കുകതന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends