ദിലീപ് പരക്കം പാച്ചിലിൽ, ഉറ്റസുഹൃത്തിന്റേയും സഹോദരീ ഭര്‍ത്താവിന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ക്രൈംബ്രാഞ്ച് അരിച്ച് പെറുക്കി, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ശരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത് കേസിലെ ആ രണ്ട് നിർണായക തെളിവുകൾക്ക്, അന്വേഷണ സംഘത്തിന് കൈയ്യിലുള്ള ശബ്ദരേഖയില്‍ ശരത്തിന്റെ പ്രതികരണം ഞെട്ടിച്ചു..!!! ഫോൺ സ്വീച്ച് ഓഫാക്കി മുങ്ങി കൂട്ടുകാരൻ

പുതിയ വെളിപ്പെടുത്തലുകളും ഇതിനെ തുടർന്നുള്ള കണ്ടെത്തലുകളുമെല്ലാം നടി ആക്രമിക്കപ്പെട്ട കേസിനെ അതിന്റെ ശരിയായ അന്വേഷണ ദിശയിലേക്ക് എത്തിച്ചിരിക്കുകയാണ്. കാരണം ഇത്തരം ചിലവെളിപ്പെടുത്തലുകളും തെളിവുകളും ഇപ്പോഴെങ്കിലും നടത്തിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ കേസിൽ ഒളിഞ്ഞിരുന്ന ആക്രമണത്തിൽ പങ്കാളികളായ കുറ്റവാളികളിലേക്ക് കേസന്വേഷണം ഒരിക്കലും നീണ്ടു പോകുമായിരുന്നില്ല.
കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് പ്രതികൾ കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കുകയെ ലക്ഷ്യത്തിൽ രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയണ് അന്വേഷണ സംഘം.കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ മറ്റൊരു റെയ്ഡ് കൂടി അന്വേഷണ സംഘം നടത്തുകയുണ്ടായി. അന്വേഷച്ചണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലുമാണ് ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി അരിച്ച് പെറിക്കിയത്.
ശരത് റെയ്ഡ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. ഒളിവിലായ ഇയാളെ കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത് ദിലീപിനെ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഒപ്പമുണ്ടായിരുന്നു.നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്നും ശരത്തിന്റേതാണ്.
രണ്ട് കാര്യങ്ങള്‍ക്കാണ് ശരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്നാണ് സൂചന. തോക്കായിരുന്നു ഇത് പ്രധാന ലക്ഷ്യം. ഒപ്പം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. അതേസമയം ശരത്തിലേക്ക് എത്താന്‍ സഹായിച്ചത് ശബ്ദസന്ദേശമാണെന്ന് അന്വേഷണ സംഘം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്തിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ്.
ഇയാളുടെ ഫോണ്‍ കുറച്ച് ദിവസങ്ങളിലായി സ്വിച്ച് ഓഫ് ആയിരുന്നു .ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖയില്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതും ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നല്‍കിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് 3.30ന് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധന രാത്രി 8.30നാണു പൂര്‍ത്തിയായത്.നിലവില്‍ അന്വേഷണം ശരത്തിലാണ് എത്തിനില്‍ക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ എസ്പി കൂടുതല്‍ വിവരങ്ങള്‍ ഇന്നു കോടതിയില്‍ നല്‍കുമെന്നും പറഞ്ഞു. കേസിലെ വിഐപി ശരത് ആണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണ സംഘം പറയുന്നത് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്നാണ്. എന്നാല്‍ വിഐപിക്ക് തൊട്ടരികില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ഒരു മാഡത്തെ കുറിച്ചും സജീവമായി അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കും ഈ കേസില്‍ പങ്കുണ്ടെന്നാണ് വിവരം. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് ശരത്തിലേക്ക് കേസ് നീണ്ടത്. കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം മെഹ്ബൂബ് ആലുവപ്പുഴയോരത്തെ ദിലീപിന്റെ വീടു സന്ദര്‍ശിച്ച അവസരത്തില്‍ 'സൂര്യ ശരത്ത്' എന്നറിയപ്പെടുന്ന ശരത്തും അവിടെയുണ്ടായിരുന്നു. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു സര്‍ക്കാരിനെ കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്.
https://www.facebook.com/Malayalivartha

























