സ്വയം ചികിത്സയില്‍ ഡയബറ്റിസ് മാറുമെന്ന് പരസ്യം ...ആയുര്‍ റിസര്‍ച്ച് കമ്പനിക്കും ഉടമക്കുമെതിരെ കേസ്, ഏപ്രില്‍ 18 ന് ഉടമ ഹാജരാകണം

സ്വയം ചികിത്സയില്‍ ഡയബറ്റിസ് മാറുമെന്ന് പരസ്യം ചെയ്ത് ഉല്‍പന്നം വിറ്റ സംഭവത്തില്‍ ആയുര്‍വേദ മരുന്നുല്‍പ്പാദന സ്ഥാപനമായ ആയുര്‍ റിസര്‍ച്ച് കമ്പനിക്കും ഉടമക്കും എതിരെ കോടതി ഡ്രഗ്‌സ് കേസെടുത്തു. ത
ിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്. കമ്പനി ഉടമ ഏപ്രില്‍ 18 ന് ഹാജരാകാനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു.
ആയുര്‍വ്വേദ മരുന്നുകളുടെ ഉല്‍പ്പാദന വിതരണ സ്ഥാപനമായ എറണാകുളം തൃപ്പൂണിത്തുറ ഇല്ലിക്കപ്പടി മെസേഴ്‌സ് ആയുര്‍ റിസര്‍ച്ച് സെന്റര്‍ , ആയുര്‍ റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് പാര്‍ട്ണറും ലൈസന്‍സിയുമായ കെ. ഐ. ജയകുമാരി എന്നിവരെ ഒന്നും രണ്ടും പ്രതി ചേര്‍ത്താണ് കോടതി കേസെടുത്തത്.
തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന് എതിര്‍വശം മെസേഴ്‌സ് ശ്രീധരി ആയുര്‍വേദിക് സ്റ്റോഴ്‌സില്‍ വില്‍പ്പനക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ' വനിത ആയുര്‍ ഡയബ് - മിക്‌സ്, ഹോട്ട് വാട്ടര്‍ മിക്‌സ് ' എന്ന ഉല്‍പന്നത്തിനെതിരെയാണ് കേസ് എടുത്തത്.
മരുന്നിന്റെ ഔട്ടര്‍ ലേബല്‍ കാര്‍ട്ടണില്‍ ഉപയോഗവും ഡോസേജും ടിന്നിനുള്ളില്‍ ഉള്ളതായി വ്യക്തമായി പ്രതിപാദിച്ചിരുന്നു. ആയുര്‍വ്വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ടിന്നിനുള്ളിലെ പേപ്പര്‍ നോട്ടീസ് പരിശോധിച്ചതില്‍ ഡയബറ്റിസ് ചികിത്സയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വയം ചികിത്സ (ഔഷധസേവ) യിലേക്ക് നയിക്കുന്ന പരസ്യ വാചകങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം ചെയ്തതായി തെളിവില്‍ വന്നു.
1954 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ( നിഷേധിക്കപ്പെട്ട പരസ്യങ്ങള്‍) നിയമത്തിലെ വകുപ്പ് 3 (ഡി) , 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്ത് രണ്ടാം പ്രതിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha


























