പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. 90% പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























