ആലപ്പുഴ ബൈപ്പാസില്‍ കാറും മിനി കണ്ടെയ്നറും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ ബൈപ്പാസില്‍ കാറും മിനി കണ്ടെയ്നറും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ അധ്യാപകനായ ആലപ്പുഴ പഴവീട് മാപ്പിളശേരിയില്‍ സജീവ് ജോസഫ് ചേന്നോത്തിന്റെ മകന്‍ ജോ ഏബ്രഹാം സജീവാ(27)ണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയായിരുന്നു അപകടം നടന്നത്.
കൊമ്മാടി ഭാഗത്തുനിന്ന് വന്ന കാറും കവചിത ലോറിയും ഫ്ളൈഓവറില്‍ മാളികമുക്ക് ഭാഗത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന ജോ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു.
സംസ്‌കാരം പഴവീട് മാപ്പിളശ്ശേരി വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം ഇന്ന് മൂന്നിന് പഴവങ്ങാടി മാര്‍ സ്ലീവ ഫൊറോന പള്ളിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha


























