Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ശരത്ത് വിളിച്ചാൽ വിളിപ്പുറത്ത് മന്ത്രിമാർ... നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിന് ഇടത് വലതു മുന്നണികളിലെ പ്രമുഖ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കള്‍...

20 JANUARY 2022 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിന് ഇടത് വലതു മുന്നണികളിലെ പ്രമുഖ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കള്‍. ദേശീയ പാതയിലൂടെ കടന്നുപോകുന്ന എല്ലാ നേതാക്കളും ആലുവയിലെ ശരത്തിന്റെ ഹോട്ടലിലിലെത്തി വിശ്രമിക്കാറുണ്ട്. കേരളത്തിലെ രാഷ്ട്രീയ വി ഐ പി കളില്‍ പലരും ശരത്തിന്റെ വിശ്വസ്തരാണ്.

ശരത് ഫോണെടുത്ത് വിളിച്ചാല്‍ കേരളത്തിലെ ഏതൊരു മന്ത്രിയും അദ്ദേഹത്തിന്റെ വിളി പുറത്തെത്തും എന്നതാണ് കൊച്ചിയില്‍ പറഞ്ഞു കേള്‍ക്കുന്ന കഥ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി മന്ത്രിയെ വിളിച്ചതായി ബാലചന്ദ്രകുമാര്‍ വെളിപെടുത്തിയത് സത്യമാണെന്ന് തെളിഞ്ഞു. വി ഐ പി ശരത് മന്ത്രിയെ വിളിച്ചതായി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ കാര്യത്തില്‍ മന്ത്രി ഇടപെട്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

 



പിണറായി കാബിനറ്റിലെ നിരവധി മന്ത്രിമാരുമായി ശരത്തിന് ബന്ധമുണ്ട്. ശരത് പറഞ്ഞാല്‍ മന്ത്രിമാര്‍ക്ക് കേള്‍ക്കാതിരിക്കാനാവില്ല.അവര്‍ തമ്മിലുളള ബന്ധം അത്രമേല്‍ ദൃഢതരമാണ്. എന്നാല്‍ ദിലീപിന്റെ കേസില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് മാത്രം അറിഞ്ഞാല്‍ മതി.

ശരത്തിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ബാലചന്ദ്രന്റെ മൊഴി മാത്രമാണ് പോലീസിന്റെ കൈയിലുള്ളത്.

 



ശരത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത് ഇന്നലെയാണ്.. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശരത് ജി നായര്‍ അതിവേഗത്തിലാണ് കോടീശ്വരനായത്. 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ വാടക കെട്ടിടത്തില്‍ ഹോട്ടലും ഇയാള്‍ക്ക് സ്വന്തമായുണ്ട്. ചില പ്രത്യേക നേതാക്കള്‍ക്ക് ഊട്ടിയില്‍ ശരത് താമസ സൗകര്യം ഒരുക്കാറുണ്ട്. അതില്‍ കേരളത്തിലെ നിരവധി നേതാക്കളുണ്ടെന്നാണ് കേള്‍വി.

22 വര്‍ഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോള്‍ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കല്‍ ലെയിനിലെ സൂര്യ എന്ന മണിമാളികയില്‍. പിതാവ് വിജയന്‍ ആലുവയിലെ 'നാന' ഹോട്ടല്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. കാര്യമായ വിദ്യാഭ്യാസം നേടാത്ത ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു.

 



വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെക്കാലം നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. സുഹൃത്തുക്കള്‍ ഇടപെട്ടാണ് തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് സൂര്യാ ഹോട്ടലിനൊപ്പം ട്രാവല്‍സ് കൂടി ആരംഭിക്കുന്നത്. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി.ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായത് വഴിത്തിരിവായി. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്.

ദിലീപുമായി അടുത്ത സൗഹൃദമായി. പത്ത് വര്‍ഷം മുമ്പ് പുളിഞ്ചോട് കവലയില്‍ സൂര്യ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിന് ശേഷമാണ് ഊട്ടിയിലും ഹോട്ടല്‍ തുറന്നത്. പ്രമുഖരുമായുള്ള ബന്ധം ഊഷ്മളമായി നിലനിറുത്താന്‍ വൈദഗ്ദ്ധ്യമുള്ളയാളാണ് ശരത്ത്. ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ് എത്തിക്കുന്നത്.



ശരത്തും ദിലീപും തമ്മില്‍ കച്ചവട ബന്ധങ്ങളുണ്ട്. ശരത്ത് ദിലീപിന്റെ വിശ്വസ്തനായ പാര്‍ട്ട്ണറാണ്. ശരത്തില്‍ നിന്നും അന്വേഷണ സംഘത്തിന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്ല. അതിന് മുമ്പ് തന്നെ കേസില്‍ നിന്ന് ഊരാന്‍ ശരത്തിനറിയാം. അന്വേഷണ സംഘം വീട്ടില്‍ റെയ്ഡിനെത്തിയതിന് പിന്നാലെ ശരത്തിന്റെ ഫോണ്‍ ഓഫാണ്. പക്ഷേ ശരത്തിന് നിരവധി ഫോണുകളുണ്ടെന്നാണ് കേള്‍വി.

ദിലീപിന്റെ പേരില്‍ ശരത്തിനെ ക്രൂശിക്കരുതെന്ന വ്യക്തമായ നിര്‍ദ്ദേശം പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (48 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends