നഗരങ്ങളില്‍ കൊവിഡ് കുറയുന്നു; വരുംദിവസങ്ങളില്‍ ഗ്രാമങ്ങളില്‍ പിടിമുറുക്കും അടുത്ത രണ്ടാഴ്ച നിര്‍ണായകം :ഗ്രാമങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ കുറയുന്നത് വെല്ലുവിളിയാകുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മൂന്നാംതരംഗത്തിലെ അതിവ്യാപനം മെട്രോ നഗരങ്ങളില്‍ കുറയുകയാണെന്നും വരും ദിവസങ്ങളില്‍ അത് ഗ്രാമങ്ങളില്‍ പിടിമുറുക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശകസമിതി അധ്യക്ഷന്‍ അനുരാഗ് അഗര്‍വാള്‍.
കേസുകള്‍ വേഗം കൂടുന്നതും കുറയുന്നതും നഗരത്തിന്റെ പ്രത്യേകതയാണെന്നും എന്ന് കരുതി നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്.
കഴിഞ്ഞ രണ്ടു തരംഗങ്ങളിലും രോഗവ്യാപനം ആദ്യം തീവ്രമായത് നഗരങ്ങളിലായിരുന്നു. പിന്നീടാണ് ഗ്രാമങ്ങളില്‍ പിടിമുറുക്കിയത്. ഗ്രാമങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവായതാണ് രോഗവ്യാപനം കൂടാന്‍ കാരണം.
ആദ്യ രണ്ടു തരംഗങ്ങളിലും രോഗികളില്‍ 53 ശതമാനവും മരണത്തിന്റെ 52 ശതമാനവും ഗ്രാമങ്ങളിലായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് അനുരാഗ് പറഞ്ഞു.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ 2021-ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണമേഖലകളില്‍ ആരോഗ്യസംവിധാനങ്ങള്‍ വളരെ കുറവാണ്. ചില സംസ്ഥാനങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത ക്ഷാമമുണ്ട്. സിഎച്ച്‌സികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 76 ശതമാനം ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്.
"
https://www.facebook.com/Malayalivartha


























