ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്....യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി, ഹണിട്രാപ് സുന്ദരിക്കൊപ്പമുള്ള നാല് യുവാക്കൾ കാസര്‍കോട് സ്വദേശിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ചു

കോഴിക്കോട് പന്തീരാങ്കാവില്‍ ഹണിട്രാപ് കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ വയനാട് മാനന്തവാടി സ്വദേശിനിയായ ശബാന എന്ന യുവതിയും, കോഴിക്കോട് കുളങ്ങരപീടിക സ്വദേശിയായ ഫൈജാസ് എന്ന യുവാവുമാണ് പന്തീരങ്കാവ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ബൈപ്പാസിലുള്ള സ്വകാര്യ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി കെണിയില്‍ പെടുത്തിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന 4 യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ചതായാണ് പരാതി. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ സംഘം 8500 രൂപ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു.
https://www.facebook.com/Malayalivartha


























