ഭാരതത്തിലും കേരളത്തിലും ഒമിക്രോൺ മിന്നൽ പോലെ വന്ന് മിന്നൽ പോലെ പോകും എന്നുള്ള പ്രതീക്ഷയെ അടിവരയിടുന്നു; തീരെ നിസാര വൽക്കരിക്കാൻ പാടില്ല എന്നുള്ളത് വീണ്ടും പറയേണ്ടി വരും; ഒമിക്രോണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കു വച്ച് ഡോ സുൽഫി നൂഹു

ഒമിക്രോണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കു വയ്ക്കുകയാണ് ഡോ സുൽഫി നൂഹു.കഴിഞ്ഞകൊല്ലം അവസാനമാസങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വ്യാപനത്തെ കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "ഒമിക്രോൺ" പുരത്തെ പുതിയ വിശേഷങ്ങൾ"
പുതിയ ചില സൗത്താഫ്രിക്കൻ പഠനങ്ങൾ ആദ്യ നിഗമനങ്ങളെ അടിവരയിടുന്നു. കഴിഞ്ഞകൊല്ലം അവസാനമാസങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വ്യാപനത്തെ കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 6 വരെയുള്ള ഏതാണ്ട് 161328 കേസുകൾ നടത്തിയ പഠനത്തിൽ ആദ്യ നിഗമനങ്ങൾ ശരിവയ്ക്കുന്ന കണക്കുകൾ പുറത്തു വരുന്നു.
ഈ പഠനത്തിൽ എസ് ജി ടി എഫ് എസ് ജീൻ ടാർജറ്റ് ഫെയിലിയർ തത്വം ഉപയോഗിച്ച് ഒമിക്രോൺ വകഭേദത്തെ തിരിച്ചറിയുകയും അവയുടെ വിവിധ പ്രത്യേകതകൾ അവലോകനം ചെയ്യപ്പെടുകയും ചെയ്തു. വെറും രണ്ട് മാസം കൊണ്ട് 4 ശതമാനത്തിൽ താഴെയായിരുന്ന ഒമിക്രോൺ 97% ശതമാനമായി മാറി എന്നുള്ളത് തിരുവനന്തപുരത്തെയും മറ്റുചില ജില്ലകളിലേയും വ്യാപന തോതുകളെ ന്യായീകരിക്കുന്നു.
വ്യാപന ശേഷി ഇത്രയും കൂടുതലാണെങ്കിലും ആശുപത്രി അഡ്മിഷൻ അളവിൽ വളരെ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തി . രോഗത്തിൻറെ ഗുരുതരാവസ്ഥയിലും മിതത്വം പാലിച്ചതായി പഠനം സൂചിപ്പിക്കുന്നു. അതായത് ആദ്യ നിഗമനങ്ങൾ പോലെ തന്നെ ഉയർന്ന വ്യാപന ശേഷി വളരെ ലഘുവായ രോഗതീവ്രത മരണനിരക്കിൽ ഗണ്യമായ കുറവ് ആശുപത്രി അഡ്മിഷനിൽ കുറവ് വാക്സിൻ ലഭ്യമാകാത്ത ചെറിയ ശതമാനത്തിന് ഗുരുതരാവസ്ഥ അങ്ങനെ എല്ലാ വിശകലനങ്ങളും പ്രതീക്ഷ നൽകുന്നതാണ്.
ചുരുക്കി പറഞ്ഞാൽ ഒമിക്രൊൺ പുരത്തെ വിശേഷങ്ങൾ ഭാരതത്തിലും കേരളത്തിലും ഒമിക്രോൺ മിന്നൽ പോലെ വന്ന് മിന്നൽ പോലെ പോകും എന്നുള്ള പ്രതീക്ഷയെ അടിവരയിടുന്നു. തീരെ നിസാര വൽക്കരിക്കാൻ പാടില്ല എന്നുള്ളത് വീണ്ടും പറയേണ്ടി വരും. സാമൂഹിക അകലം ആൾക്കൂട്ടം ഒഴിവാക്കൽ തുറസ്സായ സ്ഥലം n95 മാസ്കുകൾ പിന്നെ നമ്മുടെ വാക്സിനേഷനും. സൗത്ത് ആഫ്രിക്കൻ ഒമിക്രോൺപുരത്തെ പുതിയ വിശേഷങ്ങൾക്ക് വീണ്ടും കാതോർത്ത്. കൂടെ കേരളത്തിലെ ഒമിക്രോൺ പുരത്തെ വിശേഷങ്ങളും.
https://www.facebook.com/Malayalivartha



























