മക്കളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല പുലര്‍ച്ചെ നാല് മണി വരെ മക്കള്‍ക്കൊപ്പമിരുന്ന് ഗൃഹപാഠം പൂര്‍ത്തിയാക്കിയെന്ന് ഉറപ്പ് വരുത്തും; കുട്ടിക്കാലത്ത് ചേട്ടന്‍ രാഹുലുമായി പൊരിഞ്ഞ തല്ലുണ്ടാക്കിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി

യുപിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണങ്ങളുടെ പുറകേയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മക്കളുടെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് പ്രിയങ്ക പറയുന്നു.
ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതല പ്രിയങ്കയ്ക്കാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയിലും മക്കളെ പഠനത്തില്‍ സഹായിക്കാറുണ്ട്. പ്രചാരണം കഴിഞ്ഞെത്തി ചിലപ്പോള്‍ പുലര്‍ച്ചെ മൂന്ന് നാല് മണി വരെ മക്കള്‍ക്കൊപ്പമിരുന്ന് അവര്‍ ഗൃഹപാഠം പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കാറുണ്ട്. അതൊരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
കുട്ടികളെ ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് തത്സമയപരിപാടിക്കു തൊട്ടുമുമ്പുപോലും അസൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ മകള്‍ക്കൊപ്പമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. മക്കളുടെ സുഹൃത്തുക്കളെയും ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാറുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
മിരായ വദ്ര (18), റൈഹാന്‍ വദ്ര (20) എന്നിവരാണ് പ്രിയങ്കയുടെ മക്കള്‍. കുട്ടിക്കാലത്ത് ചേട്ടന്‍ രാഹുല്‍ ഗാന്ധിയുമായി പൊരിഞ്ഞ അടി ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രിയങ്ക ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാല്‍ അതില്‍ പുറത്തുനിന്ന് ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചാല്‍ താനും ചേട്ടനും ഒറ്റക്കെട്ടായി അവരെ നേരിടുമായിരുന്നു.
തീരുമാനങ്ങളെടുക്കുന്നതില്‍ തന്റെ കുടുംബത്തില്‍ അപാര ജനാധിപത്യമായിരുന്നു. എല്ലാ അംഗങ്ങളും അഭിപ്രായം പ്രകടിപ്പിക്കുന്നത് പതിവായിരുന്നെന്നും പ്രിയങ്ക പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാവും പകലുമില്ലാതെ പ്രചാരണ ജാഥകളില്‍ സജീവമായി തന്റെ സാന്നിധ്യമറിയിക്കാന്‍ പ്രിയങ്ക ശ്രദ്ധിക്കുന്നുണ്ട്.
" f
https://www.facebook.com/Malayalivartha



























