എനിക്ക് അത് വേണം...,ആ ആവശ്യത്തിനായി കോടതിയിൽ ഉയർത്ത് എഴുന്നേറ്റ് ദിലീപ്, ഇപ്പോൾ അത് നടക്കില്ല....ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്, ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ല, ദിലീപിന് കടുത്ത മറുപടിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന‍്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. നടിയെ ആക്രമിച്ച കേസിൽ നാല് പുതിയ സാക്ഷികളെ മറ്റന്നാൾ വിസ്തരിക്കും, അന്വേഷണ റിപ്പോർട്ടും വീഡിയോ ദൃശ്യങ്ങളും കൈമാറണമെന്ന ദിലീപിന്റെ ഹർജികൾ പരിഗണിക്കാനായി മാറ്റിവച്ചു. ഇരുപത്തഞ്ചാം തീയതിയിലക്കാണ് ഹർജികൾ പരിഗണിക്കാനായി മാറ്റിവച്ചിരിക്കുന്നത്.
കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം നടക്കുന്നത്.എന്നാൽ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്നും, കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും കേസിലെ പ്രതിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ആവശ്യങ്ങളും പ്രോസിക്യൂഷന്‍ എതിർക്കുകയാണുണ്ടായത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ഹാജരാക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണം കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ആക്രമണ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങളില്‍ ക്രിത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
അതേ സമയം, തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യം സംബന്ധിച്ചുള്ള ഹര്‍ജി കോടതി വൈകാതെ പരിഗണിക്കും.
പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. സുനി ഇപ്പോഴും മാനസിക ബുദ്ധിമുട്ടിൽ തന്നെയാണെന്നാണ് സുനിയുടെ അമ്മ ജയിലിൽ സന്ദർശിച്ച ശേഷം പ്രതികരിച്ചത്. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ സുനിക്ക് പേടിയുണ്ട്. മാനസികമായി അവൻ ബുദ്ധിമുട്ടിലാണെന്നുമാണ് സുനിയുടെ അമ്മ പറഞ്ഞത്. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ജീവൻ അപകടത്തിലാണ്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും 2018 മെയ് മാസത്തിൽ അമ്മയ്‌ക്കെഴുതിയ കത്തിൽ സുനി ഇക്കാര്യം പറഞ്ഞിരുന്നു. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസംഎഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്നും സുനിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. 2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറഞ്ഞിരുന്നു.
കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും പറയുകയുണ്ടായി. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























