മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ കുരിക്കള്‍ ബസാറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പറപ്പൂര്‍ വെട്ടിക്കുന്നത്ത് ബാബുവിന്റെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. അഭിലാഷ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha



























