പുതുതായി ഒരു ചാരിറ്റിയും ഏറ്റെടുക്കുവാൻ പറ്റാത്ത രീതിയിൽ ഞാൻ സാമ്പത്തിക ബുദ്ധിമുട്ടിലാണ്; പുതിയ സിനിമ റിലീസ് നീളുന്നതും, പുതിയ ചാനൽ പ്രോഗ്രാമും, ഷോപ്പ് ഉദ്ഘാടനങ്ങളും കുറഞ്ഞതാണ് പ്രശനമായത്; സഹായം ചോദിച്ചു വരുന്നവരോട് എന്റെ അവസ്ഥ പറയുമ്പോൾ പലരും വിശ്വസിക്കുന്നില്ല; അവർ എഴുതിയ കാര്യങ്ങൾ ഞാൻ വിശ്വസിക്കാത്തതു കൊണ്ടാണ് സഹായം കിട്ടത്തതു എന്ന രീതിയിൽ ചിന്തിച്ചു തെളിവ് സഹിതം വീണ്ടും വീണ്ടും അപേക്ഷ തരുന്നു; താൻ നിസ്സഹായാവസ്ഥയിലാണെന്ന് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് അല്പം വിഷമത്തോടെ ഒരു കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അല്പം വിഷമത്തോടെ ഒരു കാര്യം അറിയിക്കുന്നു . നിരവധി ചാരിറ്റിക്കായുള്ള അപേക്ഷകൾ എന്റെ മെസ്സജ്ജർ ബോക്സിൽ കെട്ടി കിടക്കുന്നു . ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്ന കാര്യങ്ങൾ വളരെ സത്യമാണെന്നു ബോധ്യപ്പെടുന്നു .
പക്ഷെ പുതുതായി ഒരു ചാരിറ്റിയും ഏറ്റെടുക്കുവാൻ പറ്റാത്ത രീതിയിൽ ഞാൻ സാമ്പത്തിക ബുദ്ധിമുട്ടിലാണ് . പുതിയ സിനിമ റിലീസ് നീളുന്നതും , പുതിയ ചാനെൽ പ്രോഗ്രാമൊ, ഷോപ്പ് ഉദ്ഘാടനങ്ങൾ കുറഞ്ഞതാണ് പ്രശനം ആയത് . എന്നാൽ സഹായം ചോദിച്ചു വരുന്നവരോട് എന്റെ അവസ്ഥ പറയുമ്പോൾ പലരും വിശ്വസിക്കുന്നില്ല . അവർ എഴുതിയ കാര്യങ്ങൾ ഞാൻ വിശ്വസിക്കാത്തതു കൊണ്ടാണ് സഹായം കിട്ടത്തതു എന്ന രീതിയിൽ ചിന്തിച്ചു തെളിവ് സഹിതം വീണ്ടും വീണ്ടും അപേക്ഷ തരുന്നു .
ചിലർ കടമായിട്ടു എങ്കിലും തരുമോ എന്ന് വിഷമത്തോടെ ചോദിക്കുന്നു . എല്ലാവരുടേതും ജനുവിൻ കേസ് തന്നെയാണ്. എന്നാൽ എന്റെ നിസ്സഹായാവസ്ഥ ആണ് യഥാർത്ഥ പ്രശനം എന്ന് അറിയിക്കുന്നു . വർഷം ഇറങ്ങുന്ന ഒരു സിനിമ തീയറ്റർ പോയി ആളുകൾ കാണുമ്പോൾ കിട്ടുന്ന ചെറിയ വരുമാനത്തിൽ ആണ് എല്ലാ കളിയും കളിക്കുന്നത് . പക്ഷെ അതിനു പരിമിതികൾ ഉണ്ടല്ലോ . കൂടെ സിനിമാ സംബന്ധമായ വീഡിയോ നിങ്ങൾ കാണുമ്പോൾ ഒരു കുഞ്ഞു പൈസ യൂട്യൂബ് വരുമാനമായി കിട്ടും . അത്രേയുള്ളൂ . പിന്നെ കഴിയുന്നതും ഇത്തിരി നിവൃത്തി ഉണ്ടെങ്കിൽ ഞാൻ ഏറ്റെടുക്കുന്ന ചാരിറ്റികൾ ..
1) തീരെ പാവപെട്ടവരുടെ ചെറിയ വീടുകൾ തീ കത്തി പോവുകയോ , ഉരുൾ പൊട്ടലോ മറ്റു പ്രകൃതി ക്ഷോഭങ്ങൾ കാരണം തകർന്നു പോവുകയോ ചെയ്താൽ തത്കാലം അവർക്കു പിടിച്ചു നിൽക്കുവാൻ ചെറിയ സഹായങ്ങൾ .
2) മെറിറ്റ് ആയിട്ട് കോളേജ് വിദ്യാഭ്യാസം നടത്തുന്ന തീരെ കഷ്ടപ്പെടുന്ന കുട്ടികൾക്ക് ഫീസ് അടക്കുവാൻ കുഞ്ഞു സഹായങ്ങൾ .
3) തീർത്തും പാവപെട്ട വീട്ടിലെ , ഊരുകളിലും , കോളനികളിലും താമസിക്കുന്ന സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠന സാമഗ്രികളും , ലാപ്ടോപ്പും .
4) ജീവിതം തീർത്തും വഴിമുട്ടി നിൽക്കുന്ന സ്ത്രീകൾക്ക് സ്വയം ജോലി ചെയ്തു ജീവിക്കുവാൻ ചെറിയ ഷോപ് ഇട്ടു കൊടുക്കുകയും , പശു , കോഴി കുഞ്ഞുങ്ങൾ , ആട് , തയ്യിൽ മെഷീൻ വിതരണം etc ആണ് നേരിൽ കാര്യങ്ങൾ ബോധ്യപ്പെട്ടാൽ അവിടെ പോയി ചെയ്തു കൊടുക്കുന്നത് .
5) ജീവിത പ്രാരാബ്ധങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുത്തു ജീവിക്കുന്ന പാവപെട്ട പുരുഷന്മാർക്ക് ഓട്ടോ റിക്ഷാ , ചെറിയ ഷോപ് ഇട്ടു കൊടുക്കുക ആണ് മറ്റൊന്ന് .
6) ബാത്ത് റൂം ഇല്ലാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് അതിനു വേണ്ട സഹായങ്ങൾ നൽകുക .
7) നാഷണൽ ലെവൽ/ സ്റ്റേറ്റ് ലെവൽ തെരഞ്ഞെടുക്കപെട്ട പാവപെട്ട വീട്ടിലെസ്പോർട്സ് താരങ്ങൾക്കു ചെറിയ സഹായങ്ങൾ .
8 ) ഊരുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ചെറിയ സഹായങ്ങൾ . മറ്റു ചെറിയ സാമൂഹികമായ വിഷയങ്ങൾ .. പക്ഷെ വലിയ ചികിത്സാ സഹായങ്ങളും , നാല്പതും അമ്പതും പവൻ വാങ്ങി കൊടുത്തു പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുത്തു വിടുന്ന സഹായങ്ങളും എന്റെ പരിധിക്കു പുറത്താണ് . അതിനാൽ അത്തരം കാര്യങ്ങൾ പരമാവധി ഏറ്റെടുക്കാറില്ല .
എത്രയോ ചാരിറ്റികൾ വർഷങ്ങൾ ആയി പെൻഡിങ് ആണ് . എങ്കിലും കൈയ്യിൽ പണം വല്ലതും കിട്ടുന്ന മുറക്ക് എല്ലാം തീർത്തു കൊടുക്കും . സഹകരിക്കുന്ന എല്ലാവർക്കും നന്ദി. ഒരു വൃക്ഷത്തെ നിലനിർത്തുന്നത് അതിൻെറ വേരുകളാണ് . അതുപോലെ ഫോള്ളോവെർസ് ആണ് എന്റെയും ശക്തി . നിങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ ഞാൻ ഇല്ല എന്നതാണ് സത്യം . തുടർന്നും എല്ലാ കൂട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പ്രണയ നിരീക്ഷണം , രാഷ്ട്രീയ നിരീക്ഷണം , സാമൂഹിക നിരീക്ഷണം , ക്രിക്കറ്റ് നിരീക്ഷണം അടക്കം പറയുമ്പോൾ , പച്ചക്കു നിലപാട് പറയുമ്പോൾ അത് കേട്ട് ആർകെങ്കിലും എന്നോട് വിരോധം തോന്നിയിട്ടുണ്ടെങ്കിൽ സോറി .ഒരു കലാകാരന് മിനിമം സാമൂഹിക പ്രതിബന്ധത വേണം എന്ന് ചിന്തിക്കുന്നത് കൊണ്ടും , കൂട്ടുകാരുമായി ഒരു കമ്മ്യൂണിക്കേഷൻ വേണം എന്നത് കൊണ്ടാണ് അങ്ങനെ ഒക്കെ നിരീക്ഷിച്ചത് എന്ന് എല്ലാവരും ഓർക്കുക .
വെറുതെ ഒരു ഫോട്ടോ ഇട്ടു ലൈകും , ഷെയർ വാങ്ങുന്നത് ഒരു പക്കാ വേസ്റ്റ് ആയിട്ടാണ് ഞാൻ കാണുന്നത്. സ്വന്തം ബർത്ത്ഡേ അടക്കമുള്ള വ്യക്തിപരമായ ഒരു വിശേഷവും പരമാവധി പങ്കു വെക്കുന്നത് വലിയ ഇഷ്ടവുമല്ല . കാരണം അതിലൂടെ സമൂഹത്തിനു ഒരു മെസ്സേജ് പോലും കിട്ടാനില്ല എന്നാണു ഞാൻ ചിന്തിക്കുന്നത് . എല്ലാ കൂട്ടുകാരോടും ഒന്നേ പറയാനുള്ളൂ .. "ഞാനുണ്ട് കൂടെ ... " നന്ദി
https://www.facebook.com/Malayalivartha



























